
കവിത
എൻ ഹൃദയവാടിയിൽ വന്നു വിരിഞ്ഞ
ചെമ്പനീർ പൂവേ ചൊൽക നീയും
ഇത്രമേൽ സ്നേഹം പകുത്തുതന്നിട്ടും
അറിയാതെ നീ ദൂരേ മാറി നിൽപ്പൂ…..
എത്രനാളെന്നുടെ കാത്തിരിപ്പിൻ ഫലം
കമ്രനക്ഷത്രമേ,
നീയെന്ന ധന്യത….
ഉള്ളം കുളിർക്കും അനുഭൂതിയാൾ
നിന്നിലെ നിന്നേ അടുത്തറിയാൻ
എത്രയോവട്ടം ഞാൻ കൊതിച്ചു…
മാകന്ദതേനുണ്ട് സ്വസ്ഥം മയങ്ങും
പൂംകുയിൽപെണ്ണും പാടിയല്ലോ
നീയെന്റെ സങ്കല്പധാരയിൽ വിരിഞ്ഞോരു
ചെമ്പനീർപൂവെന്ന വലിയ സത്യം…
ഒന്നിച്ചുചേർന്നു നാം കാലം കഴിക്കണം
ഈ മണ്ണിൽ പ്രണയത്തിൻ ശക്തിയായി…
അർത്ഥനാരീശ്വര സങ്കല്പമായ്
അഴകേ നാമൊന്നിച്ചു ചേർന്നതല്ലോ…
ഇരുകരം ചേർക്കാം മുന്നോട്ട് പോകാം
പ്രണയം തുടിക്കുന്ന രാമഴ തേടാം
നീയെന്റെ ഞാൻ നിന്റെ എന്നുള്ള സത്യം ചേർത്തുവയ്ക്കാം..

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
No Comment.