Skip to content

chithrodayamflashnews.com

October 28, 2026 3:40 am

പകരം

നിഥിൻകുമാർ ജെ പത്തനാപുരം


രാവുകളും പകലുകളും ഏറെ കഴിഞ്ഞു. ആഴ്ചകൾ മാസങ്ങൾ നിരവധി കഴിഞ്ഞു. ഇന്നും ഈ നിമിഷവും ഒരു തരി മടിപോലുമില്ലാതെ തന്റെ ഭർത്താവിനെ പരിപാലിക്കുന്നു. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നാല് വർഷമായിട്ട്. നാല് വർഷം പോയതറിഞ്ഞില്ല. ശരീരം തളർന്ന ഭർത്താവിനെ ഇത്രയും ശ്രദ്ധയോടെ പരിപാലിക്കുന്ന ഒരു സ്ത്രീ ദേശത്ത് വേറെ ഉണ്ടാകില്ല. സമൂഹം മേതികയെ ഇത്രയും സ്നേഹിക്കാൻ മറ്റെന്ത് വേണം.

മേതിക തന്റെ ഭർത്താവിനെ പരിപാലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. പക്ഷെ കഴിഞ്ഞ നാല് വർഷകാലവും ഭർത്താവ് ശ്രീകുമാറിന്റെ മുഖത്ത് സന്തോഷം കാണാനായി മേതികയ്ക്ക് കഴിഞ്ഞില്ല.
അയാൾ നാല് വർഷകാലവും പുഞ്ചിരിയറിഞ്ഞിട്ടില്ല.മേതികയുടെ ജീവിതത്തിന്റെ പരമൊന്നതമായ ഭാഗ്യമായിരുന്നു തന്റെ ഭർത്താവിനെ പരിപാലിക്കുക എന്നത്. തന്റെ പരിപാലനത്തിൽ മേതിക സ്വയം സന്തോഷം കണ്ടെത്തി, ആനന്ദം കണ്ടെത്തി. തനിക്ക് ജീവിതത്തിൽ ഇത്തരത്തിൽ ഒരു അവസരം നൽകിയതിന് പ്രകൃതിയിക്ക് മേതിക നന്ദി പറഞ്ഞു. ഒന്നല്ല ഒരായിരം തവണ.

തനിക്ക് തന്റെ ഭർത്താവ് നൽകിയതിന് ഇങ്ങനെയല്ലാതെ എങ്ങനെ പകരം നൽകാൻ.? മുപ്പത്തിനാല് വയസുണ്ട് മേതികയ്ക്ക്. വിവാഹശേഷമുള്ള പതിനാലിൽ പത്ത് വർഷം തന്റെ ഭർത്താവ് തനിക്ക് നൽകിയത്. ഒരു ദിർഘശ്വാസമെടുക്കാതെ ഓർക്കാൻ കഴിയില്ല. ക്രൂരതകൾക്ക് ഒരു പരിധിയുണ്ടെന്ന് കരുതുന്നു. എന്നാൽ തന്നോട് അയാൾ കാണിച്ചത് പ്രകൃതിക്ക് വിരുദ്ധമായ പലതുമായിരുന്നു. അതിനൊപ്പം ആട്ടും തുപ്പും ചവിട്ടും തൊഴിയും. പൂർണ ഗർഭിണിയായിരുന്ന തന്റെ അടിവയറ്റിൽ അയാൾ ചവിട്ടിയത് ഓരോ രാത്രിയിലും മേതികയോർക്കും.

ജീവിതം കഴിഞ്ഞ പത്ത് വർഷം നരകിച്ച് തീർന്നു. ഒറ്റപെട്ടു.. ഇന്ന് അവൾക്കതിൽ തെല്ലും ദുഃഖമില്ല. അവൾ തന്റെ ഭർത്താവിനെ പരിപാലിക്കുന്നു.അതൊരു പകരം വിട്ടലായി മേതിക കരുതുന്നു. ശ്രീകുമാറിന് ഇന്ന് ഒന്നിനും പരാതിയില്ല. സംസാരിക്കാമെങ്കിലും ഒരു വാക്കുപോലും ഉരിയാടാറില്ല. അന്നം കൊടുക്കാതെയിരുന്നാലും പരാതി പറയാറില്ല. ദയനീയമായി നോക്കുക മാത്രം ചെയ്യും. ആ ദയനീയത അതായിരുന്നു മേതികയുടെ പ്രതികാരത്തിന്റെ ഫലം.

നാല് വർഷം മുൻപ് മേതിക തന്റെ ഭർത്താവിനെ ഇത്തരത്തിൽ തളർത്തിക്കിടത്താൻ ഒരുപാട് പ്രയാസപ്പെട്ടിരുന്നു. ഒടുവിൽ ആരുടെയും സഹായം കൂടാതെ, ആരുമൊന്നുമറിയാതെ മേതികയത് ചെയ്തു.

–

നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6