
കഥ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്.പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻഎന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽഅങ്ങനെ അല്ലന്നുമാത്രവുമല്ല ആളേ നേരിൽ കണ്ടാൽ കൊന്നപ്പത്തൽഉണങ്ങിയ ശരീരപ്രകൃതം. രാജനു നാട്ടുകാർ ആലംകാരികമായിചാർത്തിക്കൊടുത്ത പേരായിരുന്നു പെരുമാളെന്നത്.സത്യത്തിൽരാജൻപെരുമാളാണൊന്നുചോദിച്ചാൽ പത്തിരുപതു വർഷക്കാലംനാട്ടുകാരായ നാട്ടുകാരെ എല്ലാം തന്നെ ചെറിയ തീർത്ഥയാത്രസംഘങ്ങളാക്കി പഴനിമല കാണിക്കാനായി കൊണ്ടുപോകുകയുംതിരികേ സുരക്ഷിതരായി വീട്ടിലെത്തിക്കുകയും ചെയ്തപ്പോൾഭക്തമനസ്സുകളും കുടുംബിനികളും ചേർന്ന് രാജനെ പെരുമാളാക്കിമാറ്റിയതായിരുന്നു.
ഞായറാഴ്ചദിവസങ്ങളിൽ അതിരാവിലെ കക്ഷത്തിൽ ഒരു ഡയറിയുംരാമൻനായരുടെ കടയിലെ ചില്ലുകൂട് അലമാരയിൽ രണ്ടു ഗോതമ്പുഉണ്ടകൾ പുറത്തേക്കു തള്ളി നിൽക്കുന്നപോലെ തോന്നണിക്കുന്ന ഒരുകണ്ണാടിയും മുഖത്തുചാർത്തിസ്റ്റൈൽമന്നനെപോലെ നടന്നു വരുന്ന രാജന്റെ കയ്യിൽ കൂട്ടിനു ഒരു കാലൻകുടയും പതിവായിരുന്നു.വാരാന്ത്യങ്ങളിൽ രാവിലെ തന്നെ വീട്ടുപടിക്കൽ നിൽക്കുന്നപെരുമാൾ രാജനെ കാണാത്ത പ്രദേശവാസികൾ ചുരുക്കമായിരുന്നു.
കൂലിപ്പണിക്കാരന്റെയും അന്നന്നു അന്നത്തിനു വഴിതേടുന്നവന്റെയുംഅല്ലലിൽനിന്നു മിച്ചംപിടിക്കുന്ന കാശുകൊണ്ട് യാത്രപോകണം അല്ലെങ്കിൽ തീർത്ഥയാത്ര നടത്തണമെന്ന മോഹത്തിനുപാതയൊരുക്കിയ വഴികാട്ടി ദൂതനായിരുന്നു രാജൻപെരുമാൾ.അങ്ങനെ രാജൻ ആ അംബേദ്കർ ഗ്രാമവാസികളിൽ യാത്രയുടെഅനുഭൂതിയിൽ വിരിയുന്ന ആത്മസംതൃപ്തിക്കു വഴിയൊരുക്കിയ ഒരു കുഞ്ഞു സംഭരംഭകനായിരുന്നു. രാജൻ തന്റെ രാജേശ്വരി തീർത്ഥയാത്ര സംഘങ്ങളെ ഇന്നുപറയുന്നപോലെ ടൂർ പാക്കേജ്സംരംഭംത്തിനു തുടക്കമിട്ടത്ഏ പ്രിൽ മാസം വിഷുദിനത്തിലായിരുന്നു.
പ്രാരംഭ നടപടിയെന്നപോലെ കുടുക്കപ്പാട്ടയിൽ ചില്ലറകൾ നിറക്കുന്നകൗതകകരമായ പ്രവർത്തികൾ ഒരുവർഷക്കാലത്തോളമായി
തുടരുന്നതായിരുന്നുരാജന്റെപ്രമാണത്തിലെനാട്ടുശാസ്ത്രം.രാജേശ്വരിതീർത്ഥയാത്രയെന്നപാസ്സ്ബുക്കിൽകൈയിലുള്ളതുപോലെഇറക്കുസംഖ്യ വരവുവെച്ചുകൊണ്ടു അതെ ആളുടെപേരിൽ തൻ്റെകറുത്ത ഡയറിയിൽ രേഖപ്പെടുത്തിയും ഇത് ഒരു തുടർക്കഥപോലെ
എല്ലാ ഞാറാഴ്ചദിവസങ്ങളിൽ തുടർന്നുകൊണ്ടേയിരുന്നു. സ്വന്തംമകളുടെപേരുതന്നെയാണ്പെരുമാൾരാജൻതൻ്റെആദ്യസംരംഭത്തിന് കണ്ടെത്തി നൽകിയതും. ഈശ്വരാനുഗ്രഹത്താലും തന്റെമകളുടെ സൗഭാഗ്യത്താലുമാണ്യാതൊരുവിധകുഴപ്പങ്ങളുംസംഭവിക്കാതെ എല്ലാം യാത്രകളും മംഗളമായി നടത്തിതിരിച്ചുവന്നിരുന്നതെന്ന പക്ഷക്കാരനായിരുന്നു രാജൻ. മാത്രവുമല്ല രാജൻപെരുമാൾ കൊണ്ടുപോയിക്കൊണ്ടിരുന്ന തീർത്ഥയാത്ര സംഘങ്ങൾക്ക്ആഗ്രഹങ്ങളുടെ ഉന്നതിയിൽ യാത്ര ചെയിതിരുന്നവരുടെ പ്രാർത്ഥനയും നാമജപങ്ങളും തുണയായിതീർന്നിരുന്നു
മണ്ണിൽ പൊന്നുവിളയിച്ച ഒരു ജൈവ കർഷകൻകൂടിയായിരുന്നു പെരുമാൾ രാജൻ. സൂര്യോദയം മുതൽ പകലന്തിയോളംപണിയെടുത്തു കുടുംബം പുലർത്തിയിരുന്ന രാജനു കൂട്ടായിപാടവരമ്പത്തും പറമ്പിലും ആയി ഭാര്യയും പണിയെടുത്തിരുന്നു.അപ്രേതീക്ഷിതമെന്നപോലെ രാജന്റെ ഭാര്യയ്ക്ക് വീശുത്തൊട്ടിലെ മലിനജലത്തിൽ നിന്നും എലിപ്പനി പിടിപെട്ടു.സ്വയംചികിത്സയെന്നവിധംമെഡിക്കൽഷോപ്പുകളിലെയുംമാധവൻനായരുടെമരുന്ന്കഷായങ്ങളുംഫലംകാണാതെമൂർധന്യാവസ്ഥയിലെത്തിയപ്പോൾ നിമോണിയ കേറിപ്പിടിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഡോക്ടർമാരുടെനിർദ്ദേശ പ്രകാരം ഭാര്യയെ വിദക്ത ചികിത്സയ്ക്കെന്നപോലെ അവിടെ നിന്നും അങ്ങനെ കോട്ടയം മെഡിക്കൽ കോളേജിൽഎത്തിച്ചു. ചികിത്സകൾ തുടർന്നുകൊണ്ടിരുന്നു നാളുകൾക്കൊടുവിൽഫലം കണ്ടുതുടങ്ങിയെങ്കിലും അപ്രതീക്ഷിതമായി രാജന്റെ സമ്പാദ്യങ്ങളും കിടപ്പാടം കടപ്പെടുത്തിയുംജീവന്മരണപ്പോരാട്ടത്തിനൊടുവിൽ ഒരുവശം തളർന്ന അവസ്ഥയിൽ ഭാര്യ സാവിത്രിയേ രാജനും മകൾക്കുമായി തിരികേ കിട്ടി.

അന്ന് ആശുപത്രിയുടെ വരാന്തയിൽ മകളുമൊത്തു ഭാര്യയുടെജീവനുവേണ്ടി ദൈവ വിളിക്കായുള്ള നാമജപങ്ങൾക്കു പിരിമുറുക്കം
കൂടിയപ്പോൾ നേർന്ന നേർച്ചകളിൽ ഒന്നായിരുന്നു നൂറു വീടുകയിൽഭിക്ഷാടനം നടത്തി ഭാര്യയും മകളുമൊത്തുള്ള പഴനിമല ദർശനവുംഅടിവാരം മുതൽ സന്നിധാനം വരെ പാൽ കാവടിയാട്ട നേർച്ചയും.ആശുപത്രീയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയെങ്കിലുംപഴനിമല മുരുകനെക്കാണാൻ പോകുന്നത് അത്ര എളുപ്പമായ നടപടികൾ അല്ലായിരുന്നു. കുറച്ചു നാളുകൾ അങനെ നീണ്ടുപോയി.
കൂട്ടിയാൽ കൂടാത്ത മുറിവുകളെ തുന്നികെട്ടുകതന്നെ ചെയ്യണമെന്ന ഉറച്ചനിലപാടിൽ രാജൻ തൻ്റെ മകളുടെ പിൻബലത്തിൽ കൃഷിപ്പണിയും വീട്ടുജോലിയുമെല്ലാം നോക്കിപ്പോരുന്ന സമയത്താണ്വീട്ടു മുമ്പിൽ ഏതൊരു ദേശത്തുനിന്നും ഊരുതേടി “ഹര ഹാരോഹര ഹര” നാമജപം മുഴക്കിക്കൊണ്ട് കയ്യിൽ ഒരുപാത്രത്തിൽ കുറച്ചുഭസ്മവും മൂന്നു നാലു മയിൽപ്പീലിയുമായി ഒരു കഷായവസ്ത്രധാരിനിൽക്കുന്നു. മകളെ രാജേശ്വരി എന്നു നീട്ടിവിളിച്ചിട്ടു പറഞ്ഞു ആ മേശപ്പുറത്തിരുന്ന പൈസ ഇരിപ്പുണ്ട് അത് എടുത്തുകൊണ്ടു വാ മോളെ. നാണയവുമായി വന്ന മോളുടെ കയ്യാൽ തന്നെ ആപാത്രത്തിൽ ഇട്ടുകൊടുത്തു കുറച്ചു ഭസ്മം വാങ്ങി നെറ്റിയിൽ കുറിതോട്ടത്തിനുശേഷം അച്ഛന്റെ നെറ്റിയിലും രാജേശ്വരി കുറിവരച്ചുകൊടുത്തു. കാഷായ വസ്ത്രധാരിയായ ആ സ്ത്രീ ഒരു കപ്പു വെള്ളംവാങ്ങി കുടിച്ചുകൊണ്ട് മറ്റൊരു വഴിയിലേക്ക് അപ്രേത്യക്ഷയായി.
അപ്പോഴാണ്ഭാര്യക്ക്വേണ്ടിനേർന്നനേർച്ചയുടെമനസ്സിന്റെആധാരത്തിൽകുറിച്ചിട്ടബാക്കിപത്രംപോലെപഴനിമലദർശനവുംകാവടിയാട്ടവും ഓർമ്മവന്നതു. നേർച്ചവഴിപാടുകൾ നീട്ടിവെയ്ക്കാതെ ഭാര്യാസഹോദരിയെ വിളിച്ചുവരുത്തി വീട് സൂക്ഷിക്കുന്നതിനുംകൃഷിയിടങ്ങൾ രണ്ടുമൂന്നു ദിവസത്തേക്ക് കാവലാകാനുംഏർപ്പാടുകൾ നടത്തി. സാവിത്രി അപ്പോഴേക്കും പരസഹായത്തോട ചുവടുകൾ വെച്ച് നടക്കാൻതുടങ്ങിയിരുന്നു. അതിനുശേഷം രാജൻ അടുത്ത ആഴ്ചയിൽ തന്നെ ഭാര്യയും മോളുമൊത്തു പഴനി മലയ്ക്ക്യാത്രയായി. മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നുംപാലക്കാടുവരെ ട്രെയിൻ യാത്രയും അവിടെ നിന്നും പൊള്ളാച്ചി വഴിപഴനിയിലേക്കും യാത്ര തുടർന്നുപോയി. അങ്ങനെ ഭാര്യയുടെ രോഗശമനത്തിനായി രാജൻ ആദ്യമായി പഴനിമല കുടുംബസമേതം കേറുന്നത്.
യാത്രയുടെ ഉദ്ദേശ ലക്ഷ്യം ഭഗവാൻ മുരുകനെകണ്ടു തൊഴുന്നതിലുംഭാര്യയുടെ രോഗശമനത്തിനുള്ള വഴിപാടുകൾ നടത്തിത്തീർക്കുകഎന്നതായിരുന്നെങ്കിലും അവിടെ ചെന്ന് കണ്ടു പരിചയപ്പെട്ട ഒരുതൃശ്ശൂർക്കാരൻ സദാനന്ദൻ തന്റെ ചെറിയ ഒരു തീർത്ഥയാത്ര സംഘത്തിനെ കൊണ്ടുവന്നു അവർക്കു വേണ്ടുന്ന കാര്യങ്ങൾഎല്ലാംതന്നെ ഒരുക്കിക്കൊടുക്കുന്നതു രാജന്റെ ശ്രദ്ധയിൽപെട്ടത്. അയാളിൽ നിന്നും എങ്ങനെ ഒരു യാത്ര സംഘത്തിനെ കൊണ്ട്വരുമെന്നുള്ള ഒരുപാടുകാര്യങ്ങൾ വിശദമായി രാജൻ
സ്വായത്തമാക്കിയിരുന്നു. ഇതു തനിക്കു വീണുകിട്ടിയ ഒരുഅവസരമായി കണക്കിലെടുത്തു രാജനിലെ സംരംഭകനുണരുവാൻ
വേണ്ടുന്ന ഉപാധികൾ തന്റെ കീശയിലാക്കുന്നതിനു വേണ്ടി തേടി നടന്നു.
പഴനിയടിവാരത്തെ പേരുകേട്ട സത്രങ്ങളിൽ ഒന്നായിരുന്നു രങ്കയ്യ മഠം.വളരെ തുച്ഛമായ വാടകയ്ക്കു മുറി ലഭിക്കുന്ന ഹേമ വെങ്കയ്യ എന്നകൗണ്ടറുടെ പൊണ്ടാട്ടി മുതലാളത്തിയായി നടത്തുന്ന സ്ഥാപനം.സദാനന്ദന്റെ നിർദ്ദേശപ്രേകാരം പണ്ട് മാരാരിക്കുളം ലക്ഷി
ടാക്കീസിൽ വന്ന തൈൽവ രജനിയണ്ണന്റെ പടം കണ്ട പിൻബലത്തിലെ മുറിത്തമിഴിൽ കാര്യങ്ങൾ രാജൻ പറഞ്ഞൊപ്പിച്ചു.അവിടെ പത്തോ ഇരുപതോ മുപ്പതോ ആളുകളടങ്ങുന്ന ചെറിയ സംഘങ്ങളെ കൊണ്ടുവന്നാൽ മുറി വാടക കുറച്ചു നൽകാമെന്നുംരാജൻ തുടങ്ങാൻപോകുന്ന ബിസിനസ്സിനെ തന്നാൽ കഴിയും വിധംസഹായിക്കാമെന്നും ഹേമ വെങ്കയ്യ ഉറപ്പുനൽകികൊണ്ട് പറഞ്ഞുസാമി നീങ്ക പോയിട്ട് വാങ്കോ മത്തപടി എല്ലാമേ നാൻപത്തുക്കിറേൻ. അങ്ങനെ അവിടെ നിന്നും ഹേമാക്കയുടെ സത്രത്തിന്റെ ബിസിനെസ്സ് കാർഡും വാങ്ങി രാജൻ ഭാര്യയുംമോളുമായി നാട്ടിലേക്കു യാത്രയായി. തിരിച്ചുള്ള യാത്രബസ്സുതന്നെയായിരുന്നു ശരണം. പഴനി മുതൽ പാലക്കാട്ടേക്കും അവിടെനിന്നും മാരാരിക്കുളം വരെ തിരുവനന്തപുരം എക്സ്പ്രസ്സ്ബസ്സും ഉപകരിച്ചു.
അങ്ങനെ കളത്തിൽ ഹോട്ടൽ ഉടമയായ വർക്കിച്ചനിൽനിന്നും കടംവാങ്ങിയ അഞ്ഞൂറ് രൂപ കൊണ്ട് ഗാന്ധി പ്രസ്സിലെത്തി രാജേശ്വരിതീർത്ഥയാത്ര എന്ന ആഴ്ച്ചവരി പാസ് ബുക്ക് പ്രിന്റിംഗിനു ഓർഡർ കൊടുത്തു. രണ്ടു ദിവസത്തിനുള്ളിൽ നിയമവലികളും മാറ്ററുംഒത്തുനോക്കുന്നതിനു വിളിക്കാമെന്ന് മാർത്താണ്ഡൻ പറഞ്ഞു.അഞ്ഞൂറ് പാസ്സ് ബുക്കിനു ഇരുന്നൂറ് രൂപയാകുമെന്നതിനാൽ നൂർരൂപ മുൻകൂർ പണം നൽകി രാജൻ വീട്ടിലേക്കു മടങ്ങും വഴി അശോകന്റെ കടയിൽ നിന്നും വീട്ടിലേക്കു വേണ്ടുന്നപലവ്യഞ്ജനങ്ങളും പച്ചക്കറിയും വാങ്ങി. സാധനങ്ങൾ എടുത്തുതരുന്ന കൂട്ടത്തിൽ അശോകനോട് തൻ്റെ സംരംഭത്തിന്റെ മാർക്കറ്റിംഗ് ജോലിപോലെ ഒന്ന് പ്രൊമോഷനും കൊടുത്തുകൊണ്ടാണ്രാജൻ വീട്ടിലേക്കു പോയത്. ആ പ്രൊമോഷനിൽരണ്ടുണ്ട്കാര്യമെന്ന്രാജന്കൃത്യമായിഅറിയാമായിരുന്നു.ഒന്ന്അശോകൻഅത്കൃത്യമായിനാട്ടുകാരിലെത്തിക്കുമെന്നും മറ്റൊന്ന് വൈകുന്നേരംപീടികയിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വീട്ടമ്മമാരുടെകാതുകയിൽ ചെന്ന് ചേരുമെന്നും അശോകന്റെ മനസ്സറിഞ്ഞരാജനറിയാമായിരുന്നു.
പാസ്സ് ബുക്കിന്റെ ആദ്യപേജിൽ പേരും അഡ്രസ്സും എഴുതുവാനുംപിൻപുറത്തായി യാത്രയുടെ നിയമവാളികളും മാനദണ്ഡങ്ങളും, യാത്രവരാതിരുന്നാൽ ഇറക്കുസംഖ്യ മാത്രവും നിശ്ചിത തുക അതിൽനിന്നും കുറവുവരുത്തുമെന്നുള്ള ചട്ടഭേദഗതികൾ ഉൾപ്പെടുത്തിയിരുന്നു.അങ്ങനെ മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചമുതൽ രാജൻ തന്റെഉദ്യമത്തിൽ വ്യാപൃതനായി. അംബേദ്കർ ഗ്രാമവാസികൾക്ക്മുന്നിലായി തൻ്റെ പുതിയ ബിസിനസിന്റെ ഉദ്യമത്തിനുള്ള മാർക്കറ്റിംഗ് അഡ്വെർടൈസിംഗും ആഴ്ച്ചവരി പിരിവുകൾ അങ്ങനെഎല്ലാം തന്നെ എം ഡിയും എംപ്ലോയീയുമായ രാജൻ പെരുമാൾ തന്നെ നിർവ്വഹിച്ചിരുന്നു. പതിനൊന്നു മാസക്കാലത്തിലെ പിരിവുകൾപുരോഗമിച്ചപ്പോൾ യാത്ര സംഘത്തിന് പോകേണ്ടതായ എല്ലാ സാധനസാമഗ്രികളും നടപടികർമ്മങ്ങളും രാജൻ ഒരുക്കി തീർത്തിരുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ തന്റെ ആദ്യ തീർത്ഥയാത്രസംഘത്തിൽ ഇരുപത്തിയഞ്ചുപേർ കടന്നുകൂടിയിരുന്നു. കൊടുങ്ങല്ലൂർ,ഗുരുവായൂർ, പഴനി ഭക്ഷണവും താമസവും ചേർത്തു ഒരാളിൽ നിന്നും അഞ്ഞൂറ് രൂപ ഈടാക്കിക്കൊണ്ടു വിഷുദിനത്തിൽ രാജൻ തൻ്റെ ആദ്യയാത്ര ആരംഭിച്ചു. എല്ലാ ഭക്ത മനസ്സുകളെയും സംപ്രീതരാക്കി രാജൻ തൻ്റെ ലക്ഷ്യപ്രാപ്തിയിൽ വിജയംകൈവരിച്ചു സുരക്ഷിതരായി ആളുകളെ മൂന്നാം ദിവസം തിരിച്ചു വീട്ടിലെത്തിച്ചു
പിന്നീടുള്ള രാജന്റെ യാത്ര വെറും യാത്രകൾ മാത്രമായിരുന്നില്ലപെരുമാളെന്ന പദത്തിലേക്ക് എത്തിക്കുന്നവിധത്തിലായിരുന്നു. നീണ്ടഇരുപതു വർഷക്കാലത്തെ തീര്ഥയാത്തയുടെ ഭാഗഭാക്കായി ആയിരക്കണക്കിന് ഭക്തമനസ്സുകൾ പഴനിമല കേറിയിറങ്ങിയ
സൗഭാഗ്യത്തിന് രാജൻ പെരുമാളെന്നും ഒരു വഴികാട്ടിയായിരുന്നു.
കൊള്ളാം 👍👍👍
thanks
വീടിനു അടുത്തു ഇതുപോലെ തീർത്ഥ യാത്ര കൊണ്ടുപോയിരുന്നു വേണു ചേട്ടനെ ഓർമ്മ വന്നു.
thanks
Nice Story but it end up quickly.
thanks
നാട്ടിൻപുറത്തെ നല്ല ഒരു കഥ വായിച്ച ഫീൽ.
thanks
Good Story
നാട്ടിപുറത്തെ നല്ല കഥാ സന്ദർഭങ്ങൾ വിവരിച്ചിരിക്കുന്നു.
ഒരുപാടു കാര്യങ്ങൾ മനസ്സിൽ ഓടിയെത്തി നല്ല കഥ.