Skip to content

chithrodayamflashnews.com

Asnap 1409

അമ്മ

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത


അർത്ഥവും വ്യാപ്തിയും
ഉള്ളിൽ നിറച്ചേറെ
സ്നേഹം പകരുന്നവളമ്മ…
കണ്ണീർക്കണങ്ങളിൽ
പുഞ്ചിരി ചാലിച്ചു
അറിവുകൾ പകരുന്നു
അമ്മ…
ആയിരം ജന്മങ്ങൾ
തപംചെയ്താലും
പെറ്റമ്മതൻ കരുതൽ
വേറെ കിട്ടുമോ ഭൂവിൽ…?
ഉള്ളുപിടയ്ക്കും വേദനകൾ മറച്ച്
നമ്മേ ഉള്ളകം ചേർക്കുന്ന
അമൃത പുണ്യം…
അമ്മയാണെന്നും
നമുക്കേറെ
മിത്രവും ശത്രുവും…
അത്രമേൽ വഴക്കും
കുറുമ്പും
കൂടുന്നു നമ്മൾ…
ഒന്നു പിണങ്ങിക്കിടന്നുപോയാൽ
അരികിൽ വന്നെത്തും
അമ്മയപ്പോൾ…
എത്രയോ വട്ടം ക്ഷമപറഞ്ഞീടും
ആ നന്മവൃക്ഷത്തെയോർത്തുനോക്കൂ…
മക്കൾ പട്ടിണി കിടന്നാൽ
അമ്മയ്‌ക്കൊരു
നുള്ളാഹാരം കഴിച്ചിടാൻ
തോന്നുകില്ല…
തട്ടിയുണർത്തി
ഊട്ടിയുറക്കും
അമ്മ കഴിച്ചിടാൻ
മറന്നിടും ചിലപ്പോൾ…
കാലമിന്നേറെ പുരോഗമിച്ചു
അതിനൊപ്പം
പല മക്കളും
നന്മകൾ മറന്നു…
അമ്മയും അച്ഛനും
ബാധ്യതയാകുന്നു,
വൃദ്ധസദനങ്ങളിലേയ്ക്കെത്തിച്ചിടുന്നു.
“സമയത്തിനെല്ലാം
ലഭിക്കുമമ്മേ…
ഇടയ്ക്കിടെ
വന്നു ഞാൻ കണ്ടുകൊള്ളാം…”
പുത്രന്റെ വാക്കുകൾ
കേട്ടോരമ്മതൻ
ചുണ്ടിൽ പുഞ്ചിരി
മെല്ലെ പടർന്നിടുന്നു …
“നേരത്തെ ഒരു മുറി
ബുക്ക് ചെയ്തുകൊള്ളൂ …
വൈകാതെ നിനക്കുമാവശ്യം വരും
മകനെ… “
ഉത്തരം മുട്ടുന്ന
വാക്കുകൾ കേട്ട്
മറുപടിയൊന്നുമേ
ചൊല്ലിടാതെ പുത്രനോ
മുന്നോട്ടു വേഗം നടന്നുവല്ലോ…

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6