
1,എന്റെ പ്രാണൻ
എന്റെ പ്രാണന്റെ വിലയ്ക്ക്
പുതിയൊരു വാക്കു
ഞാൻ കണ്ടെത്തി
ഒരു മഞ്ഞു തുള്ളിയിൽ
നിന്നിലെ കണ്മഷി
പോൽ മാഞ്ഞു പോയി.
2, സഖി
നിന്റെ ചുണ്ടിലെ
ഇളം ചുവന്ന നിറത്തിനൊരു
മോഹം തോന്നിയതാകാം
നീ തരുമൊരു ചുംബനം.
3,രാവുകൾ
നീ ഉറങ്ങാത്ത
രാവുകളിൽ ഞാൻ കാവലിരിക്കുന്നതറിയാതെ
പോയെന്തെന്തേ.
4,ഒടുക്കം പറയുവാൻ
ഒടുക്കം പറയുവാൻ
കരുതിയ വാക്കുകൾ
നിനച്ചിരിക്കാതെ
പെയ്ത വർഷത്തിനൊപ്പം
അലിഞ്ഞു പോയി.
5,ഇതെന്റെ കിനാവ്
ഇതെന്റെ കിനാവായി
കരുതുവാൻ മാത്രമേ
ഇന്നെന്റെ ചിന്തകൾക്ക്
ആയുസ്സുള്ളൂ.

No Comment.