Skip to content

chithrodayamflashnews.com

November 28, 2026 7:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മൈസൂരിൽ വിനോദയാത്ര കഴിഞ്ഞു വന്ന ശേഷം വഴക്ക്; ഭാര്യയെയും മകളെയും അമ്മയെയും കുത്തി; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യ മരിച്ചു..!!!

പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഭർത്താവിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കിഴായൂര്‍ കുമാരിക്കയറ്റത്തില്‍ പറമ്പടന്മാരില്‍ ആതിരയാണ് (30) മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് സജീവ് ഗുരുതരാവസ്ഥയിലാണ്.

ഇന്നലെയാണ് സംഭവം. ആതിരയെയും അമ്മ സരോജിനിയെയും മകള്‍ അശ്വനിയെയും കുത്തിയശേഷം സജീവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നാലുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആതിര ഇന്ന് മരിച്ചു.

സജീവ് മൈസൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ചുവന്നതിനുശേഷം പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അച്ഛൻ ശങ്കരൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു സജീവിന്റെ ആക്രമണം. പട്ടാമ്പി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. നിര്‍മാണത്തൊഴിലാളിയാണ് സജീവ്.

കുമാരിക്കയറ്റം അങ്കണവാടിയിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ആതിര. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6