Skip to content

chithrodayamflashnews.com

Asnap 1409

വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ

പരപ്പനങ്ങാടി അരിയെല്ലൂരിലെ ഒരു വീട്ടിൽ നിന്നും ഹീറോ ഹോണ്ട ഗ്ലാമർ മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതികളായ ത്രിശ്ശിനാപ്പിള്ളി അണ്ണാ നഗർ കോളനി അരുൺകുമാർ എന്ന നാഗരാജ് (33), കൂട്ടായി മംഗലം മാസ്റ്റർപടി
കക്കച്ചിന്റെ പുരക്കൽ സഫ്‌വാൻ (32) എന്നിവരെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആ​ഗസ്തിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്ടിച്ചത് അരുൺകുമാർ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ചങ്ങരംകുളത്ത് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്.

അരുൺ കുമാറിന് പെരുമ്പാവൂർ, അങ്കമാലി, ഇരിഞ്ഞാലക്കുട, താനൂർ, പഴയന്നൂർ, തിരൂർ, ഒല്ലൂർ, ഗുരുവായൂർ, തൃശ്ശൂർ ഈസ്റ്റ്, കാടാമ്പുഴ, മലപ്പുറം, പെരിന്തൽമണ്ണ, ആലത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 30 മോഷണ കേസുകളും സഫ്‌വാന് തിരൂർ, താനൂർ, പന്തീരങ്കാവ്, കൊണ്ടോട്ടി, ഫറോക്ക്, കോഴിക്കോട് റെയിൽവേ എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകളും നിലവിലുണ്ട്.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. പിടികൂടിയ പോലീസ് സംഘത്തിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ്ഇൻസ്പെക്ടർ അരുൺ ആർ യു., അബൂബക്കർ കോയ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6