Skip to content

chithrodayamflashnews.com

November 28, 2026 7:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തൊട്ടതെല്ലാം പൊന്നാക്കി’;റിലയന്‍സിന്റെ തലപ്പത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കി മുകേഷ് അംബാനി

ന്യൂഡല്‍ഹി:
പ്രമുഖ വ്യവസായി മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കി. അച്ഛന്‍ ധിരുഭായ് അംബാനിയുടെ ആകസ്മികമായ മരണത്തെ തുടര്‍ന്നാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലേക്ക് എത്തിയത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ടിനിടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കമ്പനി നേടിയത്. വരുമാനത്തില്‍ 17 മടങ്ങിന്റെ വര്‍ധനയാണ് ഉണ്ടായത്. ലാഭത്തില്‍ 20 മടങ്ങ് വര്‍ധനയും. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ ഒരു ആഗോള കമ്പനിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് മുകേഷ് അംബാനി വഹിച്ചത്.

2002ലാണ് ധിരുഭായ് അംബാനി മരിച്ചത്. ഇളയ സഹോദരന്‍ അനില്‍ അംബാനിയും ഒന്നിച്ചാണ് കമ്പനിയുടെ നേതൃത്വത്തില്‍ എത്തിയത്. മുകേഷ് അംബാനി ചെയര്‍മാന്‍, എംഡി സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ അനില്‍ അംബാനി വൈസ് ചെയര്‍മാന്‍, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സ്ഥാനങ്ങളാണ് കൈകാര്യം ചെയ്തത്.

സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് റിലയന്‍സിന്റെ സ്വത്ത് ഇരുവര്‍ക്കുമായി വീതം വെച്ചു.
ഗ്യാസ്, എണ്ണ, പെട്രോ കെമിക്കല്‍സ് ബിസിനസ് മുകേഷ് അംബാനിക്കാണ് ലഭിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍സ്, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങിയ മേഖലകള്‍ അനിലിനും ലഭിച്ചു.

20 വര്‍ഷത്തിനിടെ റിലയന്‍സ് വൈവിധ്യവത്കരണ പാതയിലാണ്. ടെലികോം, റീട്ടെയില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയാണ് മുകേഷ് അംബാനിയുടെ മുന്നേറ്റം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6