Skip to content

chithrodayamflashnews.com

November 29, 2026 3:27 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആലുവയിൽ വീണ്ടും…; വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒമ്പത് വയസുകാരിയെ എടുത്തു കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു..

ആലുവയിൽ എടയപ്പുറം ചാത്തൻപുരത്ത് വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്നിരുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് ഇന്നലെ രാത്രി 12.30 യോടെ കാണാതായത്. അന്വേഷിച്ചിറങ്ങിയവർ തൊട്ടടുത്ത പാടശേഖരത്ത് നിന്ന് ചോരയൊലിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു. ആലുവ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സമീപത്തെ സി.സി.ടി.വികളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ആളെ വ്യക്തമായില്ല. നേരിട്ടുകണ്ടാല്‍ തിരിച്ചറിയാനായേക്കുമെന്നും നാട്ടുകാർ. പ്രതിയുടെ പേര് അടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിൽ ഉടൻ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത് ഭാഗമായി. കുട്ടിയുമായി നാട്ടുകാർ തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടി വീട്ടിലില്ലാത്ത കാര്യം വീട്ടുകാർ അറിയുന്നത്. കുട്ടിയുടെ നിലവിളി കേട്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.

അതേസമയം, പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടറും ആലുവ റൂറൽ എസ്.പിയും പറഞ്ഞു. ‘ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാകില്ല, ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി വേണം’; സംഭവത്തിൽ എംഎൽഎ അൻവർ സാദത്ത്.

പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബഗങ്ങളാണ് കഴിഞ്ഞിരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6