എറണാകുളം:കുറുമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്ബാട്ടുപറമ്പില് വീട്ടില്‍ ഗോപി (64), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.
വിദേശത്ത് ജോലിക്ക് കൊണ്ടു പോകാൻ പലരില്‍ നിന്നായി ഷിബിൻ പണം വാങ്ങിയിരുന്നു. പണം ഏജന്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടു പോകുവാനോ പണം തിരിച്ചു നല്‍കാനോ സാധിക്കാതെ വന്നതോടെ ഷിബിന്‍ ബാധ്യത ഏറ്റെടുക്കേണ്ടി വന്നു.
പണം തിരിച്ചു നല്‍കാമെന്ന് പറഞ്ഞ പല കാലാവധി കഴിഞ്ഞിട്ടും നല്കാൻ സാധിക്കാതെ വന്നതോടെ ആളുകള്‍ ശല്യം ചെയ്യാനും വീട്ടില്‍ കുത്തിയിരിക്കാനും തുടങ്ങി. അതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്കുന്ന സൂചന.
ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോള്‍ ഓട്ടോ ഡ്രൈവറാണ്. ഷിബിൻ വിവാഹിതനാണ്. ഭാര്യയും ആറിലും, നാലിലും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹങ്ങള്‍ താഴെയിറക്കി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണ്. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
No Comment.