Skip to content

chithrodayamflashnews.com

Asnap 1409

3,000 മുതൽ 5,000 വരെ നൽകിയാൽ വ്യാജ സർട്ടിഫിക്കറ്റ് റെഡി; പോലീസ് ബാന്റ് പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട്

പോലീസ് ബാന്റിലേക്ക് ഉദ്യോഗാർത്ഥികളെ എടുക്കുന്നതിനായി പിഎസ്‌സി നടത്തുന്ന പരീക്ഷയുടെ മറവിൽ വൻ ക്രമക്കേട്. സംഗീത ഉപകരണങ്ങൾ പഠിക്കാത്തവർക്കുൾപ്പെടെ സ്ഥാപനങ്ങൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതായി കണ്ടെത്തി. നെയ്യാറ്റിൻകരയിലെ ഒരു സ്ഥാപനം ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികളിൽ നിന്നും 3,000 മുതൽ 5000 രൂപ വരെ കൈപ്പറ്റി ജീവൻ സംഗീത് മ്യൂസിക് അക്കാദമി എന്ന സ്ഥാപനം നൽകി വരുന്ന സർട്ടിഫിക്കറ്റ് യാതൊരു വിധ പരിശോധനകളും ഇല്ലാതെയാണ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ അറ്റ്‌ലസ് ചെയ്യാറുള്ളത്.

പോലീസ് സേനയുടെ ഭാഗമായ ബാന്റ് സംഘത്തിൽ ചേരുന്നതിനാണ് പിഎസ്സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ഇതിന് പ്ലസ് ടൂ വിദ്യാഭ്യാസവും സംഗീത ഉപകരണങ്ങൾ വായിക്കുന്നതിനുള്ള പരിചയവുമായിരുന്നു യോഗ്യത.
എഴുത്തു പരീക്ഷക്ക് ശേഷം ഉദ്യോഗസ്ഥാർത്ഥികളോട് ഒരു വർഷത്തെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ പിഎസ്സി ആവശ്യപ്പെട്ടു. സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സർഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല.

ഇത് മനസിലാക്കിയാ വ്യാപക തട്ടിപ്പ് നടന്നു വന്നത്. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ജീവന മ്യൂസിസ് അക്കാദമിയെന്ന സ്ഥാപനം പോലീസ് ബാൻറിൽ ജോലി ചെയ്തിരുന്ന പോലീസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6