മോഡലിംഗിന്റെ മറവില്‍ യുവതികളെ സെക്സ് റാക്കറ്റില്‍ എത്തിച്ച കേസില്‍ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്.സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയത് സിന്ധുവാണെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശല്‍ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകള്‍ പൊലീസിന് ലഭിച്ചു.
മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയില്‍ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ സിന്ധു ഫോണില്‍ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു. കേസില്‍ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികള്‍ പിടിയിലായി. രണ്ടും അഞ്ചും പ്രതികള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.
പരാതിക്കാരിയെ രണ്ടാം പ്രതി ചൂരല്‍ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സിന്ധുവിനെതിരെ കൂടുതല്‍ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെണ്‍കുട്ടികളുടെ പേരില്‍ ഇടപാടുകാരുമായി വിലപേശല്‍ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരില്‍ ചിലരില്‍ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പോലീസ് ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
മോഡലിംഗിന്റെ മറവില്‍ യുവതികളെ സെക്സ് റാക്കറ്റില്‍ എത്തിച്ച കേസില്‍ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്.
No Comment.