Skip to content

chithrodayamflashnews.com

November 29, 2026 3:15 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സാധാരണക്കാര്‍ വലയും, റെയില്‍വേക്ക് ലാഭം ; ജനപ്രിയ ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു

സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയില്‍വേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളില്‍ ഈ മാസം മുതല്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.ഒഴിവാക്കുന്ന സ്ലീപ്പര്‍ കോച്ചുകള്‍ക്ക് പകരം തേര്‍ഡ് എ സി വരും. ഒരു സ്ലീപ്പര്‍ കോച്ചിനു പകരം തേര്‍ഡ് എസി വരുമ്ബോള്‍ ഇരട്ടിത്തുകയാണ് റെയില്‍വേക്ക് ലഭിക്കുന്നത്.

മാവേലി എക്സ്പ്രസില്‍ തിങ്കളാഴ്ച മുതല്‍ ഒമ്ബത് സ്ലീപ്പര്‍ കോച്ച്‌ മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പര്‍ കുറയും. ഒപ്പം ഒരു ഡി-റിസര്‍വ്ഡ് കോച്ചും നഷ്ടപ്പെടും. മാവേലി, മലബാര്‍ ഉള്‍പ്പെടെ പരമ്ബരാഗത റേക്ക് മാറി എല്‍എച്ച്‌ബിയിലേക്ക് ഉടൻ മാറും. അപ്പോള്‍ എസി കോച്ചുകളുടെ എണ്ണം വീണ്ടും വര്‍ധിക്കും. എല്‍എച്ച്‌ബിയില്‍ 72 ബര്‍ത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറല്‍ കോച്ചുകളുടെ എണ്ണവും റെയില്‍വേ കുറച്ചുതുടങ്ങി. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസില്‍ (16347/16348) ജുലായ് മാസത്തില്‍ ഒരു തേര്‍ഡ് എസി കൂട്ടിയത് ഒരു ജനറല്‍ കോച്ച്‌ കുറച്ചിട്ടാണ്.

മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സപ്രസ് ഉള്‍പ്പടെ ദക്ഷിണ റെയില്‍വേയിലെ എട്ട്‌ വണ്ടികളിലാണ് ജനറല്‍/സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച്‌ എസിയാക്കിയത്. കണ്ണൂര്‍-യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ (16527/16528) രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ മാറ്റി തേര്‍ഡ് എസി ആക്കിയിരുന്നു. നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എന്നിവയില്‍ സ്ലീപ്പറുകളുടെ എണ്ണം എട്ട് ആയി ചുരുങ്ങി.

മംഗളൂരു-തിരുവനന്തപുരം മാവേലി (16603/16604)-സെപ്റ്റംബര്‍ 11, 12

മംഗളൂരു-ചെന്നൈ മെയില്‍ (12602, 12601)-സെപ്റ്റംബര്‍ 13, 19

മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് (22637/22638)-സെപ്റ്റംബര്‍-14, 15

മംഗളൂരു-തിരു. മലബാര്‍ (16630/16629) സെപ്റ്റംബര്‍ 17, 19 എന്നിവയാണ് ഈ മാസം സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന ട്രെയിനുകള്‍.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6