Skip to content

chithrodayamflashnews.com

Asnap 1409

പാക്കിസ്ഥാന് അടുത്ത തിരിച്ചടി,യുവ പേസര്‍ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും

ഇന്ത്യക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരുക്കേറ്റ പാകിസ്ഥാന്‍ പേസര്‍ നസീം ഷായ്ക്ക് ഏകദിന ലോകകപ്പ് നഷ്ടമായെക്കും. നസീമിന്റെ ഫിറ്റ്‌നസില്‍ ആശങ്കയുള്ളതായി ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കി.നസീമിന്റെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പുപറയാനായിട്ടില്ല. ലോകകപ്പിന്റെ തുടക്കത്തില്‍ നസീം ഉണ്ടാകില്ല. ടൂര്‍ണമെന്റെ പകുതിയാകുമ്പോഴും നസീം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ബാബര്‍ പറഞ്ഞു. പരുക്കേറ്റതിനെ തുടര്‍ന്ന് നസീം ഷാ,ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങള്‍ക്ക് ഏഷ്യാകപ്പിലെ അവസാന മത്സരങ്ങള്‍ നഷ്ടമായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റ പാക്കിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു.സൂപ്പര്‍ ഫോര്‍ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനോടു തോറ്റതോടെ പട്ടികയിലെ അവസാന സ്ഥാനത്തേക്ക് ആതിഥേയരായ പാക്കിസ്ഥാന്‍ വീണു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6