വീട്ടില്‍ ശല്യമുണ്ടാക്കുന്നുവെന്നാരോപിച്ച് ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം. വടികൊണ്ടും കത്തികൊണ്ടുമുള്ള ആക്രമണത്തില്‍ കൊയിലാണ്ടി എ.എസ്.ഐ. അടക്കം മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പും തകര്‍ത്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ചെങ്ങോട്ട്കാവ് മാടാക്കരയായിരുന്നു സംഭവം. മൂന്നു കുടിക്കൽ റൗഫ് (38) ആണ് പോലീസിനെ ആക്രമിച്ചത്.എ.എസ്.ഐ.വിനോദ്, എസ്.സി.പി. ഒ, ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടക്കുകയും ചെയ്തതിനെ തുടർന്ന് ഭാര്യ കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് പൊലീസുകാർ മാടാക്കരയിലെ റൗഫിന്റെ വീട്ടിലെത്തിയത്. പൊലീസുകാരെ വടികൊണ്ട് നേരിടുകയാണ് റൗഫ് ചെയ്തത്. തുടർന്ന് അകത്തുപോയി കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
ഗംഗേഷിന്റെയും സുരേഷിന്റയും, സമയോചിതമായ ഇടപെടൽ കാരണം വിനോദ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പൊട്ടിച്ച് പരിക്കേൽപ്പിച്ചു. കൊയിലാണ്ടിയിൽ നിന്നും കൂടുതൽ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
No Comment.