Skip to content

chithrodayamflashnews.com

November 29, 2026 2:50 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുചീകരണ യജ്ഞത്തിൽ മുന്നിട്ടിറങ്ങി പ്രധാനമന്ത്രി; ഒപ്പം ഫിറ്റ്നസ് ഇൻഫ്ലുവൻസറും, ശുചിത്വവും ആരോഗ്യവുമുളള ഭാരതമാണ് ലക്ഷ്യമെന്ന് മോദി

സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയാകുന്ന വീഡിയോ ഇതിനകം തന്നെ പ്രചരിച്ചിരുന്നു. ഗുസ്തി താരമായ അങ്കിത് ബയാൻ പുരിയയും പ്രധാനമന്ത്രിക്കൊപ്പം പങ്കാളിയായത് ശ്രദ്ധേയമായി.

പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയാൻപുരിയ്‌ക്കൊപ്പം ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്നും മോദി വീഡിയോക്കൊപ്പം കുറിക്കുന്നുണ്ട്. ഫി​റ്റ്നസും ആരോഗ്യവും ചർച്ചാ വിഷയമാണെന്നും ശുചിത്വമുളള ആരോഗ്യകരമായ ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി ജയന്തിക്ക് മുന്നോടിയായി തന്നെ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മോദി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം രാജ്യത്തിന്റെ പലയിടങ്ങളിലും ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ മ​റ്റ് കേന്ദ്ര മന്ത്രിമാരും നിരവധി ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പരിപാടിയിൽ ഏർപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ഡൽഹിയിലും ശുചീകരണ പരിപാടിയിൽ പങ്കാളിയായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6