Skip to content

chithrodayamflashnews.com

November 29, 2026 2:50 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സഹകരണ തട്ടിപ്പ് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചു.

തിരുവനന്തപുരം ജില്ല അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് പ്രതിഷേധിച്ചത്. സൊസൈറ്റി ശിവകുമാറിന്റെ ബിനാമിയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. അതേസമയം സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവകുമാറിന്റെ മറുപടി.

രണ്ടു വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്ക് പലിശ ലഭിക്കുന്നില്ല. പണം തിരികെ ആവശ്യപ്പെട്ടതോടെ സൊസൈറ്റിയുടെ പ്രധാന ശാഖ അടച്ചുപൂട്ടി. മക്കളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണമാണ് പലര്‍ക്കും നഷ്ടമായത്. പലരുടെയും വിവാഹം മുടങ്ങി. 300 ഓളം പേര്‍ക്കാണ് പണം നഷ്ടമായത്. 13 കോടിയിലേറെ നഷ്ടമായെന്ന് നിക്ഷേപകര്‍ പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രന്‍ ശിവകുമാറിന്റെ ബിനാമിയാണെന്ന നിക്ഷേപകര്‍ ആരോപിച്ചു.

പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ശിവകുമാറിന്റെ വീട്ടുവളപ്പില്‍ നിന്നും നീക്കം ചെയ്തത്. പിന്നീട് ഗേറ്റിന് മുന്നിലും നിക്ഷേപകര്‍ പ്രതിഷേധിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6