
കവിത
മലിന മണ്ണ്
മൃതിസ്വരം മുഴങ്ങുമീ മലിനമണ്ണിൽ,
ഹൃദയങ്ങളെരിയുന്നു വിലാപസ്മൃതിയിൽ,
മാലിന്യ ഭൂമിതൻ മുക്തി മോക്ഷത്തിനായ്,
ഹീനകൃത്യർ ചിന്തിക്കുമെന്നാകിലും
ഇരുട്ടിലെറിയും അവശിഷ്ടങ്ങളോരത്ത്,
ചീഞ്ഞഴുകിയാ പുഴതൻ കാഴ്ചയും.!!
ജീര്ണ്ണനം സൂക്ഷ്മാണുകുലധർമ്മമഖിലവും,
ഉന്മൂലനമതിൽ യുഗതാത്വികർ ധർമ്മവും
ഭൂസ്വസ്ഥിരതയീ കുലസമ്പ്രദായതത്വമാകിലും,
പരിശുദ്ധികലശം ഗണിതശാസ്ത്രീയവും.
പ്രാണവായുവിലുമീ മാലിന്യവിഷഗന്ധവും,
പ്രാണനസഹിഷ്ണം കേഴ്കിലെന്നും..!!
ദേഹജ്വരമുറഞ്ഞവർ വിസര്ജിച്ചും വിറച്ചും,
മരണമിരട്ടിക്കുമോരോ തെരുവിലിന്നും…!!
ഇടമില്ലാതെയാ ചിതയെരിയ്ക്കാനീമണ്ണിലും,
ദുഃഖസാക്ഷിയായീ മനുഷ്യകുലമെന്നുമേ..!!
ഉഷസ്സായൊരു മുക്തിസൂക്തം ഹരിതഭൂവിലെന്നും
ശുദ്ധിക്കയോ മാരണ മാലിന്യങ്ങളത്രേയും..!!
ഭ്രാന്തപ്രാകൃതത്തിനന്ത്യം പ്രകാശമായീ നഭസ്സിലും,
സ്പുരിക്കയോയീ മാനവ മാനസ തമസ്സിലും,
ഒരുമിക്കാമീയത്നമതിൻ കര്മ്മശുദ്ധിയിലെന്നും,
സ്നാനം ചെയ്തീടാമീ ശ്രീഭൂമേനിയെന്നും.
ഹരിതഭൂവിൻ പുഷ്ടിയും, ഹിമശൈലശൈത്യവും,
മഹാസാഗര നീലിമയും, മണലാരവപൊൻനിറവും,
ഭൂമണ്ഡലസ്വസ്ഥിരത പ്രപഞ്ചസത്യമായിന്നും.
“ഉദിയ്ക്കയീസുസ്മിതസുഭാഷിതംമലിനമുക്തിസൂക്തമായി”,
മലിനമുക്തിസൂക്തമായി,മലിന മുക്തിസൂക്തമായി…!!
സ്വസ്തി…!!! സ്വസ്തി..!!! സ്വസ്ഥീ…!!! “

No Comment.