Skip to content

chithrodayamflashnews.com

November 29, 2026 2:50 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

28-ാം ജന്മദിനം ആഘോഷിക്കാൻ കൊടുങ്ങല്ലൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിലേക്ക് പോയ ഡോക്ടർ; അച്ചനും അമ്മയുമായി ഫോണിൽ സംസാരിച്ചത് അരമണിക്കൂർ മുമ്പ്; ചതിച്ചത് ഗൂഗിൾ മാപ്പ് തന്നെ

28-ാം ജന്മദിനം ആഘോഷിക്കാൻ കൊടുങ്ങല്ലൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിലേക്ക് പോയ ഡോക്ടർ; അച്ചനും അമ്മയുമായി ഫോണിൽ സംസാരിച്ചത് അരമണിക്കൂർ മുമ്പ്; ചതിച്ചത് ഗൂഗിൾ മാപ്പ് തന്നെ; അദ്വൈതും അജ്മലും നൊമ്പരമാകുമ്പോൾ
ചതിച്ചത് ഗൂഗിൾ മാപ്പ് തന്നെ. ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ വഴി അവസാനിച്ചതറിയാതെ, വെള്ളക്കെട്ടെന്ന് കരുതി മുന്നോട്ടോടിച്ച കാർ പുഴയിൽ വീണാണ് രണ്ട് യുവ ഡോക്ടർമാർ മുങ്ങി മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു.

കൊടുങ്ങല്ലൂർ ക്രാഫ്റ്റ് എ.ആർ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരായ മതിലകം പാമ്പിനേഴത്ത് ഡോ. അജ്മൽ ആസിഫ് (28), കൊല്ലം തട്ടമാല പാലത്തറ ബോധിനഗർ തുണ്ടിയിൽ വീട്ടിൽ ഡോ. എം.എസ്. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. എറിയാട് സ്വദേശി ഡോ. ഹാസിഖ്, മെയിൽ നഴ്സ് കോട്ടയം സ്വദേശി ജിസ്മോൻ, പലാക്കാട് കരുണ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനി തമന്ന എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചു പേരും അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിനു ശേഷം കൊച്ചിയിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. പറവൂർ ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിക്കു സമീപം പെരിയാറിന്റെ കൈവഴിയിൽ ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6