
മലരണികാടുകൾ പറയുന്ന കഥകളി മറക്കാതെയോർക്കുന്ന കഥകളെത്ര…..
ചങ്ങമ്പുഴയെന്ന
കാവ്യപ്രഭാമയൻ കവിതയാൽ ചാലിച്ചനീറും കഥകൾ..
ഉള്ളകം പൊള്ളിക്കും നോവു പകർത്തിയും പ്രണയാക്ഷരത്തിന്റെ പൂക്കൾ വിരിച്ചും,
സഹജന്റെ ജീവിത ദുരന്തം ചിത്രങ്ങളും തൂലികയാൽ പകർത്തിയ കവിവരൻ…
മണ്ണിന്റെ മക്കളുടെ നോവുകൾ കണ്ട് ഇടനെഞ്ചുപൊട്ടി കാവ്യം കുറിച്ചു.,.
നാടിന്റെ ദുർസ്ഥിതിക്കെതിരെ പൊരുതി
ജനതതൻ ഹൃദയത്തിൽ സ്ഥാനംപിടിച്ചു,..
അവരുടെ നാവിൽ
കാവ്യം പകർന്നും തന്നിലെ തന്നെ സമർപ്പണം ചെയ്ത
കാലം നിയോഗിച്ച കർമ്മയോഗി…
അദ്ധ്യാപനത്തിന്റെ മേലാപ്പു ചാർത്തി നാടിന്റെ സംസ്കൃതിയെ തൊട്ടുണർത്തി,
കൈരളി നാടിൻ അഭിമാനമാകിയ ചങ്ങമ്പുഴക്കെൻ പ്രണാമം…പ്രണാമം…
ഓരോ കവിതയും നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞുള്ള
വിപ്ലവചിന്തിൻ വരമൊഴിയാകവേ….
ന്യായാസനങ്ങളെ
വിറകൊള്ളിക്കവേ
തെല്ലു പുഞ്ചിരിതൂകി തൻ സപര്യ തുടർന്ന കാവ്യപ്രജാപതി ചങ്ങമ്പുഴക്കെൻ പ്രണാമം..പ്രണാമം…
നല്ലവരോടെന്നുമസൂയപൂണ്ടിട്ടോ
ദൈവം മടക്കി വിളിക്കുന്നു വേഗം…
കാലചക്രത്തിന്റനന്തമാം യാത്രയിൽ
മുമ്പേ വിളിച്ചല്ലോ ചങ്ങമ്പുഴയേയും….
ഓരോ കവിതയും ജീവിതം ചാലിച്ച
വർണ്ണ വിതാനങ്ങൾ ചേർത്തുവരച്ചു,
അറിവും വിവേകവും ഹൃദയത്തിലേറ്റുവാൻ മലയാളമണ്ണിനു നൽകി മഹാകവി…
കാലഘട്ടത്തിന്റെ വഴികളിൽ വന്നിടും മാറ്റങ്ങൾ മുമ്പേ കവിതയാൽ കുറിച്ചുവച്ചു….
കാലം തികയും മുൻപേ
ഈ ലോകവാസം വെടിഞ്ഞു
മുമ്പേ പറന്നോരെൻ ചങ്ങമ്പുഴ….
ആത്മ പ്രകാശമായി ധീക്ഷണശാലിയായ്,
എൻ ഹൃദയത്തിൽ നിറയും കവി…
അങ്ങുതൻ കാവ്യശകലങ്ങളറിയാതെ
നാവിൽ വിരിഞ്ഞിടുന്നു…
“മലരണി കാടുകൾ തിങ്ങി വിങ്ങി മരതക കാന്തിയിൽ മുങ്ങി മുങ്ങി”.
മരണമില്ലാത്ത ഓർമ്മകൾ നൽകി ഞങ്ങളിലെന്നും ജീവിച്ചിടും
കാവ്യപ്രഭാമയ
നിത്യ പ്രണാമം..
കാവ്യപ്രഭാമയ പ്രണാമം… പ്രണാമം…
സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

No Comment.