Skip to content

chithrodayamflashnews.com

November 29, 2026 2:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ാം സ്വർണം; സുവർണ നേട്ടം സ്ക്വാഷിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‍ വീണ്ടും സ്വർണം. സ്ക്വാഷിൽ മിക്സ്ഡ് ഡബിൾസ് ഇനത്തിലാണ് ദീപിക പള്ളിക്കൽ-ഹരീന്ദർപാൽ സിങ് സദ്ധു സഖ്യം സ്വർണം നേടിയത്. ഫൈനലിൽ മലേഷ്യയെയാണ് ഇരുവരും തകർത്തത്.

ആദ്യ ഗെയിം 11-10 എന്ന സ്കോറിന് ഇന്ത്യ നേടി. രണ്ടാം ഗെയിമിൽ 9-3 എന്ന സ്കോറിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യ പിന്നോട്ട് പോയി. പിന്നിൽ നിന്നും കയറി വന്ന മലേഷ്യ സമനില പിടിച്ചു. എന്നാൽ, നിർണായകമായ രണ്ട് പോയിന്റ് സ്വന്തമാക്കി സദ്ധു മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി.
ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 20 ആയി ഉയർന്നു. 31 വെള്ളിയും 32 വെങ്കലവും ഉൾപ്പടെ 83 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. കഴിഞ്ഞ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ 81 മെഡലെന്ന നേട്ടം ഇന്ത്യ മറികടന്നിരുന്നു.
അതേസമയം, ബാഡ്മിന്റണിൽ പി.വി സിന്ധു പുറത്തായെങ്കിലും സെമി ഫെനലിൽ കടന്ന് എച്ച്.എസ് പ്രണോയ് ഇന്ത്യക്കായി മെഡലുറപ്പിച്ചു. 21-6, 21-16, 22-30 എന്ന സ്കോറിനാണ് പ്രണോയിയു​ടെ ജയം. നേരത്തെ ചൈനയുടെ ഹി ബിങ്ജിയോയോടാണ് സിന്ധു തോറ്റത്. 16-21, 12-21 എന്ന് സ്കോറിനായിരുന്നു തോൽവി. ഗുസ്തിയിൽ ഇന്ത്യൻ താരം പൂജ ഗെഹ്ലോട്ട് ഫൈനലിൽ കടന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അവർ ഫൈനലിൽ കടന്നത്.
മെഡൽ നിലയിൽ ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. 171 സ്വർണവും 94 വെള്ളിയും 51 വെങ്കലവും ഉൾപ്പടെ 316 മെഡലുമായാണ് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 37 സ്വർണവും 51 വെള്ളിയും 59 വെങ്കലവും ഉൾപ്പടെ 147 മെഡലുമായി ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 33 സ്വർണവും 45 വെള്ളിയും 70 വെങ്കലവുമായി കൊറിയയാണ് മൂന്നാമത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6