സെക്ഷൻ 167 പ്രകാരം യാത്രക്കാർ ട്രെയിനുകൾക്കുള്ളിൽ വച്ച് സിഗരറ്റ് വലിക്കുന്നത് നിരോധിച്ചിരിക്കുന്നതുകൊണ്ട് ചിലരെങ്കിലും ട്രെയിനിലെ ബാത്ത്റൂമുകളെ സ്മോക്കിങ് റൂമാക്കി മാറ്റാറുണ്ട്. എന്നാൽ ഈ പതിവുമായി വന്ദേഭാരത് ട്രെയനിൽ കയറിയാൽ കാര്യങ്ങൾ എല്ലാം തകിടം മറിയം, അതായത് വന്ദേഭാരതിലെ ടോയ്ലെറ്റിൽ കയറി സിഗരറ്റ് വലിച്ചാൽ ട്രെയിൻ അപ്പോൾ നിൽക്കും വലിച്ചയാൾക്ക് നല്ല പണിയും കിട്ടും. ഇതൊക്കെ നോർത്ത് ഇന്ത്യയിലൊ മറ്റോ ആണെന്ന് കരുതി നിസാരമായി എടുക്കാൻ വരട്ടെ, കേരളത്തിലെ പുതിയ വന്ദേഭാരത് ഒരാഴ്ച്ചക്കുള്ളിൽ രണ്ട് തവണയാണ് നിന്നത്. വന്ദേഭാരത് എക്സപ്രസ്സിൽ കോച്ച് യാത്രക്കാർ കയറുന്ന സ്ഥലം, ടോയ്ലെറ്റിനകം ഉൾപ്പെടെ സ്മോക്ക് ഡിറ്റക്ഷൻ സെൻസറുണ്ട്. ട്രെയിനിനകത്തുള്ള പുകയുടെ അളവ്yg സെൻസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവിൽ കൂടുതലായാൽ അവ പ്രവർത്തിച്ച് ലോക്കോ കാബിനിൽ ഡിസ്പ്ലേയിൽ അലാറം മുഴങ്ങുമെന്ന് മാത്രമല്ല ഏത് കോച്ചിൽ എവിടെ നിന്നാണ് പുക വരുന്നതെന്നും സ്ക്രീനിൽ കാണിക്കും.
വന്ദേഭാരതിലിരുന്ന് പുകവലിച്ചാൽ സ്മോക്ക് ഡിറ്റക്ഷൻ സെൻസർ പണിതരും
No Comment.