Skip to content

chithrodayamflashnews.com

November 29, 2026 2:50 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

2000 രൂപ നോട്ടുകൾ ഇനിയും മാറിയില്ലേ? ഇനി ശേഷിക്കുന്നത് ഒരേയൊരു മാർഗ്ഗം

2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രൂപ നോട്ടുകൾ റിസർവ് ബാങ്കിന്റെ കീഴിലുള്ള ഇഷ്യൂ ഓഫീസുകളിലൂടെ മാത്രമാണ് മാറ്റി വാങ്ങാൻ സാധിക്കുകയുള്ളൂ. നിലവിൽ, റിസർവ് ബാങ്കിന് കീഴിൽ 19 ഇഷ്യൂ ഓഫീസുകളാണ് ഉള്ളത്. കേരളത്തിൽ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കണമെങ്കിൽ, ഇനി തിരുവനന്തപുരത്തെ ആർബിഐയുടെ ഇഷ്യൂ ഓഫീസിൽ എത്തണം. നോട്ട് മാറ്റി വാങ്ങുന്നതിന് പുറമേ, നിക്ഷേപം നടത്താനുള്ള അവസരവും ഇഷ്യൂ ഓഫീസുകൾ മുഖാന്തരം ലഭിക്കുന്നതാണ്.

ഇഷ്യൂ ഓഫീസുകളിലൂടെ പരമാവധി 10 നോട്ടുകൾ മാത്രമാണ് ഒരേസമയം മാറ്റി വാങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ, നിക്ഷേപം നടത്തുന്നതിന് പ്രത്യേക പരിധിയില്ല. ആർബിഐയുടെ മറ്റ് 18 ഇഷ്യൂ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന എന്നിവിടങ്ങളിലാണ്. തിരുവനന്തപുരത്ത് ആർബിഐയുടെ ഇഷ്യൂ ഓഫീസ് സ്ഥിതി ചെയ്യുന്നത് ബേക്കറി ജംഗ്ഷന് സമീപത്തായാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6