Skip to content

chithrodayamflashnews.com

November 29, 2026 2:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മാലിന്യ പ്ലാന്റിലെ തീ; വിഷപ്പുകയിൽ മുങ്ങി കോഴിക്കോട് ബീച്ച്

കോർപ്പറേഷന്റെ മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തുകയായിരുന്നു. രാവിലെ പത്തോടെ തുടങ്ങിയ പുകച്ചുരുളുകൾ ബീച്ചിനെയും നഗരത്തെയും വരെ വിഷപ്പുകയിലമർത്തി. ഉച്ചയോടെ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും രാത്രി വൈകിയും പൂർണമായി തീയണക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ. വെസ്റ്റ്ഹിൽ ഭട്ട് റോഡിലുള്ള കോർപ്പറേഷന്റെ അജൈവ മാലിന്യപ്ലാന്റിലാണ് സംഭവം. നേരത്തെ അജൈവ മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ പ്ലാന്റ് കഴിഞ്ഞ ഒരുവർഷമായി നഗരത്തിലെ സകലമാലിന്യങ്ങളും കൂട്ടിയിടാനുള്ള സംഭരണകേന്ദ്രം മാത്രമായി പ്രവർത്തിക്കുകയായിരുന്നു. തീ പടർന്നതിനെ തുടർന്ന് പ്ലാന്റിൽ കുന്നുകൂട്ടിയിട്ടിരിക്കുകയായിരുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. പ്ലാന്റ് ഭൂമിയിൽ വീടുകൾ ഇല്ലാത്തിനാൽ ആളപായം ഉണ്ടായില്ല. എന്നാൽ അന്തരീക്ഷത്തിൽ മണിക്കൂറുകളോളം വലിയതോതിൽ വിഷപ്പുക പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിസന്ധിയിലായി. പ്ലാന്റിന്റെ തൊട്ടടുത്ത് രോഗികളും പ്രായമായവരുമായി ധാരാളം ആളുകൾ താമസിക്കുന്നുണ്ട്.

ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പ്ലാന്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. മിനുട്ടുകൾക്കകം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അപ്പോഴേക്കും ആളിപ്പടരാൻ തുടങ്ങിയിരുന്നു. തീ വലിയ തോതിൽ പടരുന്നുണ്ടെന്ന് മനസ്സിലാക്കി ഫയർഫോഴ്‌സിന്റെ കൂടുതൽ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. തീരപ്രദേശമായതിനാൽ കടലിൽ നിന്നുള്ള കാറ്റിന്റെ ഗതിയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന്, നരിക്കുനി, കൊയിലാണ്ടി, മുക്കം തുടങ്ങിയ സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകളാണ് തീ അണയ്ക്കാൻ സ്ഥലത്തെത്തിയത്. പൊലീസും നാട്ടുകാരും വെസ്റ്റ്ഹില്ലിൽ നിന്നെത്തിയ മിലിട്ടറി സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അടിയന്തിര ആവശ്യത്തിനായി മിലിട്ടിറയുടെ ആംബുലൻസ് സംവിധാനവും സ്ഥലത്തെത്തിയിരുന്നു.

മാലിന്യ പ്ലാന്റിന്റെ മൂന്നുഭാഗവും തകര ഷീറ്റുകൾ കൊണ്ട് മറച്ച നിലയിലായിരുന്നതിനാൽ ഫയർ ഫോഴ്‌സ് സംഘത്തിന് മുൻവശത്ത് കൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ സാധിച്ചുള്ളൂ. ഇത് രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറയുന്നതിനും കാരണമായി. തുടർന്ന് ജെ.സി.ബികൾ എത്തി ഷീറ്റുകൾ പൊളിച്ചുനീക്കിയ ശേഷമാണ് അകത്തേക്ക് കൂടുതൽ വെള്ളം പമ്പ് ചെയ്യാൻ സാധിച്ചത്. പ്ലാന്റിന്റെ വശങ്ങളിലായി രണ്ട് ട്രാൻസ്‌ഫോർമറുകളും
ഉണ്ടായിരുന്നു. ഈ ഭാഗത്തേക്കും തീ പടർന്നിരുന്നുവെങ്കിലും ഇവിടെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാൻ കഴിഞ്ഞു.

പ്ലാന്റിന്റെ തൊട്ടടുത്തായി സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റും ഹോട്ടലുകളും കടകളുമായി കെട്ടിടങ്ങൾ ധാരാളം ഉണ്ടായിരുന്നെങ്കിലും അവധി ദിവസമായതിനാൽ ആളുകൾ എത്താതിരുന്നതും ആളപകടം ഒഴിവാകാൻ കാരണമായി.

2018 ൽ പ്രവർത്തനം ആരംഭിച്ച പ്ലാന്റ് കോർപ്പറേഷന്റെ അനാസ്ഥ കാരണം മൂന്നുവർഷങ്ങൾക്ക് ശേഷം പ്രവർത്തന രഹിതമാവുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സംസ്‌കരണം മുഴുവനായി നിലച്ച നിലയാണ്.

ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയത് വെസ്റ്റ്ഹില്ലിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വളപ്പിലാണ്. നിറവ് വേങ്ങേരി പരിസ്ഥിതി കൂട്ടായ്മയാണ് സൗജന്യാടിസ്ഥാനത്തിൽ ഇത് ഏറ്റെടുത്തത്. മൂന്നു വർഷത്തോളം പ്ലാന്റ് നല്ല രീതിയിൽ പ്രവർത്തിച്ചു. പ്രതിമാസം ഏതാണ്ട് നാല്പതിനായിരം രൂപ കോർപ്പറേഷന് കൊടുത്തുവന്നു. വീടുകളിൽ നിന്ന് 70 രൂപയും സ്ഥാപനങ്ങളിൽ നിന്ന് മാലിന്യത്തിന്റെ അളവനുസരിച്ച് നൂറു രൂപയ്ക്ക് മുകളിലുമെന്ന കണക്കിലാണ് പ്രതിമാസം ഹരിത കർമ്മസേനക്കാർ പിരിച്ചുവന്നത്. വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോയി. നഗരത്തിലുടനീളം പ്ലാസ്റ്റിക് മാലിന്യം വന്നടിയുന്ന അവസ്ഥ വലിയൊരു പരിധിവരെ ഒഴിവായതുമാണ്. അതിനിടയ്ക്കാണ് വെസ്റ്റ്ഹിൽ പ്ലാന്റ് പൂട്ടാനിടയായത്. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പ്ലാന്റ് ഞെളിയൻപറമ്പിലേക്ക് വന്നതോടെ അവിടെ പ്രവർത്തിച്ചുവന്നതും പൂട്ടേണ്ട അവസ്ഥയിലെത്തിച്ചു. ഫലത്തിൽ നഗരസഭാ പരിധിയിൽ പ്‌ളാസ്റ്റിക് സംസ്‌കരണം തീരെയില്ലെന്നുമായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6