Skip to content

chithrodayamflashnews.com

November 29, 2026 2:48 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എൻസിബി ഉദ്യോ​ഗസ്ഥന്റെ ഭാര്യയും മക്കളും വീട്ടിൽ മരിച്ച നിലയിൽ

ഡൽഹിയിൽ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ ജ​ഗേന്ദർ ശർമയുടെ ഭാര്യ വർഷ ശർമ(27)യെയും 4ഉം 2ഉം വയസ് പ്രായമുള്ള രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള വസ്‌തു കൊണ്ട് കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു 3 പേരുടെയും മൃതദേ​ഹങ്ങൾ. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവസമയത്ത് ജഗേന്ദർ വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
നിരവധി തവണ വിളിച്ചിട്ടും യുവതിയെയും കുട്ടികളെയും കാണാത്തതിനാൽ അയൽക്കാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് പൂട്ട് തകർത്ത് അകത്തുകടന്നപ്പോഴാണ് യുവതിയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

2017ലാണ് വർഷയും ജഗേന്ദറും വിവാഹിതരാകുന്നത്. മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വർഷയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ യുവതിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വർഷയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6