മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മാത്രം മതി. 21 സേവനങ്ങള്‍ക്ക് വയസ്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
ഈ സേവനങ്ങള്‍ക്ക് ഇനി മറ്റു രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്വെയറില് മാറ്റം വരുത്തി. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍, ആര്‍സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് ബാധകം.
No Comment.