Skip to content

chithrodayamflashnews.com

November 29, 2026 2:35 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗർഭ നിരോധന ഗുളികളും ലഹരി മരുന്നും തേടി കുട്ടികളെത്തുന്നു : മെഡിക്കൽ ഷോപ്പുകളിൽ CCTV വെക്കാൻ കലക്ടർമാരുടെ ഉത്തരവ്.

ഗർഭ നിരോധന ഗുളികളും ലഹരി മരുന്നും തേടി കുട്ടികളെത്തുന്നതായി റിപ്പോർട്ട്.ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഷോപ്പുകളിൽ സി.സി.ടി.വി വെക്കാൻ കലക്ടർമാരുടെ ഉത്തരവ്.
പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകളിൽ ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗർഭ നിരോധന ഗുളികളും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ എത്തുന്നത് വ്യാപകമായെന്നാണ് റിപ്പോർട്ടുകൾ. എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗം പോലെ ഇന്ന് ഇതും വലിയൊരു സാമൂഹ്യ വിഷയമായി മാറിക്കഴിഞ്ഞു. ദേശ വ്യത്യാസങ്ങല്ലാതെ വിദ്യാർത്ഥികൾ കെണിയിൽപ്പെടുന്നതിനെ തുടർന്നാണ് വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപ്പെട്ടത്. ബാലാവകാശ കമ്മീഷൻ വിഷയം ഗൗരത്തിലെടുക്കാൻ എല്ലാ ജില്ലാ കലക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു പ്രകാരം കുറ്റകൃത്യങ്ങൾ തടയുന്നതിന് സി.സി .ടി .വി സ്ഥാപിക്കാനാണ് വയനാട് ജില്ലാ കലക്ടർ ഡോ.രേണു രാജ് ഉത്തരവിറക്കിയത്.കലക്ടറുടെ ഉത്തരവ് പോലീസ് നടപ്പാക്കും. എല്ലാ മെഡിക്കൽ ഷോപ്പുകൾക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത തിയതിക്കകം സി.സി.ടി.വി.സ്ഥാപിച്ച് ഡോക്ടറുടെ കുറിപ്പടയില്ലാതെ മരുന്നുകൾ വാങ്ങുന്നത് ഇനി മുതൽ നിരീക്ഷിക്കും. ഇങ്ങനെ ഇത്തരം സാമൂഹ്യ വിപത്ത് തടയാനാകുമെന്നാണ് പ്രതീക്ഷ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6