Skip to content

chithrodayamflashnews.com

November 29, 2026 2:35 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനവുമായി എസ്ബിഐ

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള സംവിധാനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി ഇതിനോടകം തന്നെ നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് സേവനം.

ഉപഭോക്താക്കൾക്ക് അവരുടെ ബ്രാഞ്ചുകൾ സന്ദർശിക്കാതെ സേവനങ്ങൾ വാട്സ്ആപ്പിലൂടെ ലഭ്യമാക്കുന്നതാണ് എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ്. സൗജന്യ എസ്ബിഐ വാട്സ്ആപ്പ് സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും.

എസ്ബിഐ വാട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ പ്രധാനമായും ഏഴ് സേവനങ്ങളാണ് ലഭ്യമാക്കുക. അക്കൗണ്ട് ബാലൻസ്, മിനി സ്റ്റേറ്റ്മെന്റ്, പെൻഷൻ സ്ലിപ്, നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ലോൺ വിവരങ്ങൾ, എൻആർഐ സേവനങ്ങൾ, അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ എന്നിവ വാട്സ്ആപ്പ് ബാങ്കിംഗ് മുഖാന്തരം ലഭിക്കുന്നതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6