ഹമാസിനെ ഭീകരരായി ചിത്രീകരിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ കെ.കെ.ശൈലജ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെന്നും 1948 മുതല്‍ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാർ.ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയതെന്നും കെ.കെ. ശൈലജ വിശദീകരിച്ചു. ഇടതുപക്ഷം എപ്പോഴും ഫലസ്തീനൊപ്പമാണ്. ഏതു യുദ്ധത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്നത് നിരാലംബരായ സ്ത്രീകളും കുട്ടികളുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.കെ. ശൈലജക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ രംഗത്തുവന്നിരുന്നു. ഹമാസ് ‘ഭീകരരെങ്കില്‍’ ഇസ്രായേല്‍ ‘കൊടുംഭീകരര്‍’ ആണെന്നായിരുന്നു ജലീല്‍ ഫേസ്ബുക്കില്‍ എഴുതിയത്.
No Comment.