Skip to content

chithrodayamflashnews.com

November 29, 2026 2:27 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മീഞ്ചന്ത സ്വദേശിനിയുടെ അക്കൗണ്ടിലെ 19 ലക്ഷം തട്ടിയെടുത്ത അസം സ്വദേശി പിടിയിൽ : നഷ്ടപ്പെട്ടതിൽ 15 ലക്ഷം രൂപ കണ്ടെടുത്തു

കോഴിക്കോട് | വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ ഓൺലൈനായി തട്ടിയെടുത്ത മോഷ്ടാക്കളെത്തേടി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരച്ചിലിൽ അസമിൽ നിന്ന് ഒന്നാംപ്രതിയെ പിടികൂടി. ഇയാളുടെ അക്കൗണ്ടിലെത്തിയ 15 ലക്ഷം രൂപ മരവിപ്പിച്ചു.അസമിലെ ഹയിലക്കൻഡി ജില്ലയിൽ നിതായി നഗർ സ്വദേശിയായ അബ്ദുൽറഹീം ലാസ്കറിനെയാണ് (23) പന്നിയങ്കര എസ്ഐ കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വീട്ടമ്മയുടെ അക്കൗണ്ടിൽനിന്നു പല തവണയായി അജ്ഞാതൻ 19 ലക്ഷം രൂപ തട്ടിയെടുത്തതായി കഴിഞ്ഞ 21നാണ് പന്നിയങ്കര സ്റ്റേഷനിൽ പരാതി ലഭിച്ചത്. മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ.ഫാത്തിമബിയുടെ പേരിൽ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ശാഖയിലെ അക്കൗണ്ടിലാണു വൻ തുകയുടെ തട്ടിപ്പു നടന്നത്. ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായി 19 ലക്ഷം രൂപ പിൻവലിച്ചത്.

അന്വേഷണം ആരംഭിച്ച പന്നിയങ്കര പൊലീസ് ഏതൊക്കെ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നു വിവരംശേഖരിച്ചു. തുടർന്ന് ഈ ബാങ്കുകളിലെത്തി അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തി.എല്ലാ അക്കൗണ്ടുകളും അസമിലാണെന്നു കണ്ടെത്തി.

തുടർന്ന് പന്നിയങ്കര എസ്ഐ കെ.മുരളീധൻ, എഎസ്ഐ എം.ബിജു. സീനിയർ സിപിഒമാരായ ടി.ബിജു, പി. പത്മരാജ് എന്നിവരടങ്ങിയ സംഘം അസമിലെത്തി. അവിടെ ഹയലക്കൻഡി ജില്ലയിലെ ഗ്രാമത്തിലാണ് അക്കൗണ്ടുകളുടെ ഉറവിടമെന്നു കണ്ടെത്തി. തുടർന്ന് ഡിസിപി കെ.ഇ.ബൈജു അവിടത്തെ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട് അസം പൊലീസിന്റെ പിന്തുണയോടെ നടത്തിയ തിരച്ചിലിലാണു പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നു വിവിധ പാസ് ബുക്കുകളും രേഖകളും കണ്ടെടുത്തു. ഇയാളുടെ മറ്റൊരു ബന്ധുവും പങ്കാളിയാണ്. എന്നാൽ രണ്ടാംപ്രതി രക്ഷപ്പെട്ടു.

19 ലക്ഷം രൂപയിൽ 15 ലക്ഷത്തോളം രൂപ അക്കൗണ്ടിലുള്ളതായി കണ്ടെത്തി. ഈ തുക മരവിപ്പിച്ചതായും കെ. മുരളീധരൻ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6