Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട: 10 സ്ത്രീകളടക്കം 13 പേർ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആറ് കിലോ സ്വർണം പിടികൂടി. ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിമാനത്താവളം വഴി കടത്തുകയായിരുന്ന ആറ് കിലോ സ്വർണ്ണം പിടിച്ചത്.

ശ്രീലങ്കൻ പൗരൻമാരായ 10 സ്ത്രീകളും മൂന്നു പുരുഷൻമാരും ഒരു തമിഴ്നാട് സ്വദേശിയുമാണ് സ്വർണം കടത്തിയത്. എല്ലാവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ബാഗിലും ഷൂസിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വർണം. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളിൽ നിന്നും 91 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. മൂന്ന് കേസുകളിലായാണ് 1.793കിലോ ഗ്രാം സ്വർണ്ണമാണ് പിടിച്ചത്. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ വിമാനത്തിൽ സീറ്റിനടിയിൽ നിന്നും 452 ഗ്രാം സ്വർണ്ണം പിടികൂടി.

ചെന്നൈയിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നും 749ഗ്രാം സ്വർണ്ണം കണ്ടെടുത്തു.ടോയ്ലെറ്റിൽ നിന്നുമാണ് സ്വർണ്ണമാല കണ്ടെത്തിയത്. ഷാർജയിൽ നിന്നുമുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ സവിദിൽ നിന്നും 592 ഗ്രാം സ്വർണ്ണം പിടികൂടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6