Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗൂഗിൾ പേയും ഇനി വായ്പ നൽകും: പരമാവധി നേടാനാകുക ഒരു ലക്ഷം രൂപ വരെ

അടിയന്തര ഘട്ടങ്ങളിലെ ആവശ്യം നിറവേറ്റാൻ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കുന്നവരാണ് മിക്ക ആളുകൾ. പ്രത്യേക പലിശ നിരക്കിൽ നിശ്ചിത തിരിച്ചടവ് കാലാവധി അടിസ്ഥാനമാക്കിയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകാറുള്ളത്. ഇത്തവണ ഉപഭോക്താക്കളെ അടിയന്തര ഘട്ടങ്ങളിൽ സഹായിക്കുന്നതിനായി ബാങ്കുകൾക്ക് സമാനമായ രീതിയിൽ വായ്പ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. ബാങ്കുകളുമായും, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്താണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി ഗൂഗിൾ പേ വായ്പ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

സാഷെ ലോൺ എന്ന പേരിലാണ് ഇവ ഗൂഗിൾ പേ ആപ്ലിക്കേഷൻ ദൃശ്യമാക്കുക. നിലവിൽ, ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് വായ്പ നൽകുന്നത്. ഉപഭോക്താക്കൾക്ക് 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണ് വായ്പ നൽകുക. 7 ദിവസം മുതൽ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന രീതിയിലാണ് തിരിച്ചടവ് കാലാവധി ക്രമീകരിച്ചിട്ടുള്ളത്. ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ മുതൽ ഒരു വായ്പ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇവ 111 രൂപ മുതലുള്ള ഇഎംഐകളായി തിരിച്ചടിക്കാവുന്നതാണ്. ഇ പേ ലേറ്ററുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. അതേസമയം, ആക്സിസ് ബാങ്കുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പകൾ നൽകാൻ ഗൂഗിൾ പേ തീരുമാനിച്ചിട്ടുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6