Skip to content

chithrodayamflashnews.com

November 29, 2026 2:13 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തൂക്കം കൂടാൻ നൽകുന്നത് ഈർപ്പമുള്ള അരി; റേഷനരിയിൽ പുഴു നിറയുന്നു: ഗുണ നിലവാര പരിശോധനയും നടത്താതെ സർക്കാർ

ചങ്ങനാശ്ശേരി: റേഷനരിയിൽ പുഴു നിറയുന്നതായി റിപ്പോർട്ട്. തൂക്കം കൂടാൻ ഈർപ്പമുള്ള അരി സപ്ലൈകോ സംഭരണകേന്ദ്രത്തിൽ എത്തിക്കുന്നതാണ് പ്രശ്‌നം. ഈ അരി ഒരുമാസത്തിലധികം സംഭരണകേന്ദ്രത്തിലും തുടർന്ന് ഒരുമാസത്തോളം റേഷൻകടകളിലും സ്റ്റോക്കുചെയ്യേണ്ടിവരും. ഈർപ്പംപിടിച്ച അരിച്ചാക്കുകൾ അട്ടിവെക്കുമ്പോൾ ഇതിൽ പുഴു നിറയുകയും അരി ഉപയോഗശൂന്യമാവുകയും ചെയ്യും.

മില്ലുകളിൽനിന്ന് സംഭരണകേന്ദ്രത്തിലേക്കും അവിടെനിന്ന് പൊതുവിതരണകേന്ദ്രങ്ങളിലേക്കും എത്തിക്കുമ്പോൾ ഗുണനിലവാരപരിശോധന നടത്തണമെന്നാണ് ചട്ടം. ഇത് നടക്കുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരും ഇത് സമ്മതിക്കുന്നുണ്ട്.

സംഭരണകേന്ദ്രത്തിൽനിന്ന് എത്തിക്കുന്ന ചാക്കിൽനിന്ന് അരി മറ്റു ചാക്കുകളിലേക്ക് മാറ്റി തുറന്നുവെക്കണമെന്ന് കടയുടമകൾ പറയുന്നു. കോട്ടയം ജില്ലയിൽ വൈക്കത്ത് ചില റേഷൻകടകളിലെത്തിച്ച പച്ചരി വിതരണയോഗ്യമല്ലാത്തതിനാൽ മാറ്റിനൽകണമെന്ന് സപ്ലൈകോ റീജണൽ മാനേജർ വൈക്കം ഡിപ്പോ മാനേജർക്ക് കത്തും നൽകിയിരിക്കുകയാണ്. സമാനസംഭവങ്ങൾ മറ്റുസ്ഥലങ്ങളിലും ഉണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6