Skip to content

chithrodayamflashnews.com

November 29, 2026 2:13 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്ന് മുതൽ വന്ദേഭാരത് ചെങ്ങന്നൂരിലും നിർത്തും; വന്ദേഭാരതിന് വി.മുരളീധരന്റെ നേതൃത്വത്തിൽ സ്വീകരണം;

പുതിയ സമയം ഇങ്ങനെ
തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പ്. പുതിയ ഇടത്ത് സ്റ്റോപ്പ് അനുവദിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് ഉൾപ്പെടെ ടൈംടേബിളിൽ മാറ്റമുണ്ട്. വന്ദേഭാരത് തൃശ്ശൂരിൽ ഒരുമിനിറ്റ് കൂടുതൽ സമയം നിർത്താനും തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് 6.05ന്പുറപ്പെട്ട വന്ദേഭാരത് 6.53 ന് ചെങ്ങന്നൂരിൽ എത്തി.

തുടർന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകി. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ഓടെയാണ് ഇവിടെ നിന്ന് യാത്ര വന്ദേഭാരത് തിരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പുതിയ സമയം ഇങ്ങനെ. പഴയ സമയം ബ്രാക്കറ്റിൽ. തിരുവനന്തപുരം 5.15(5.20), കൊല്ലം 6.03(6.08),ചെങ്ങന്നൂർ 6.53, കോട്ടയം, എറണാകുളം സ്റ്റേഷനുകളിൽ മാറ്റമില്ല, തൃശ്ശൂരിൽ 9.30ന് എത്തി 9.33ന് പുറപ്പെടും. (9.30ന് എത്തി 9.32 പുറപ്പെടും), ഷൊർണ്ണൂർ മുതൽ കാസർകോട് വരെ സമയത്തിൽ മാറ്റമില്ല. കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് ഷൊർണ്ണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ 18.10 എത്തി 18.13ന് പുറപ്പെടും. (പഴയസമയം 18.10ന് എത്തി 18.12ന് പുറപ്പെടും), എറണാകുളം,കോട്ടയം സ്റ്റേഷനുകളിൽ മാറ്റമില്ല, ചെങ്ങന്നൂർ 20.46. കൊല്ലം 21.34(21.30), തിരുവനന്തപുരം 22.40 (22.35)

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടായത്. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദ്ദേശം വി മുരളീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ശബരിമല തീർത്ഥാടകർക്ക് സഹായകരമാകുമെന്ന കാര്യവും മന്ത്രി മുന്നോട്ട് വച്ചിരുന്നു. തുടർന്ന് തന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുരളീധരൻ നന്ദി അറിയിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6