Skip to content

chithrodayamflashnews.com

November 29, 2026 2:12 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

 കിളിക്കൂട് മുതൽ മരപ്പട്ടിയുടെ കാഷ്ഠം വരെ! കോടികൾ മുടക്കി സമ്പന്നർ മാത്രം രുചിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

ലോകത്തിലെ എല്ലാ ഭക്ഷണവും എല്ലാവര്‍ക്കും കഴിക്കാവുന്ന വിധത്തിലുള്ള സാമ്പത്തിക സമത്വം ഇന്നും വിദൂര സ്വപ്‌നമാണ്. വില അടിസ്ഥാനപ്പെടുത്തിയുള്ള വിപണിയാണ് ലോകത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു രൂപ മുതല്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വിഭവങ്ങൾ വിപണിയിൽ ലഭ്യമാണ്. ചില വിഭവങ്ങളുടെ രുചി കോടീശ്വരന്മാർ മാത്രം അറിഞ്ഞിട്ടുള്ളവയാണ്

അത്തരത്തിൽ തൊട്ടാല്‍ പൊള്ളുന്ന വിഭവങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഇതിൽ ചില വിഭവങ്ങളുടെ പേരു കേട്ടാൽ സാധാരണമെന്ന് തോന്നുമെങ്കിലും ലോകത്തെ ഏറ്റവും വില കൂടിയ ഭക്ഷണങ്ങളുടെ പട്ടികയിൽ വരുന്ന അപൂർവ വിഭവങ്ങളാണിവ.

1. അൽമാസ് കാവിയാർ

60 മുതൽ നൂറ് വർഷത്തോളം ജീവിച്ചിരിക്കുന്ന ആൽബിനോ സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയിൽ നിന്നുമാണ് അൽമാസ് കാവിയാർ ഉൽപ്പാദിപ്പിക്കുന്നത്. വളരെ അപൂർവമായാണ് ഇവ ലഭിക്കുന്നത്. ഇറാനിനടുത്തുള്ള തെക്കൻ കാസ്പിയൻ കടലിലാണ് ഈ മത്സ്യം കൂടുതലായും കാണപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു കിലോ അൽമാസ് കാവിയാറിന് 25 ലക്ഷത്തിലധികം വിലവരും.
2- കുങ്കുമപ്പൂവ്

റെഡ് ഗോൾഡ്’ എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളിലൊന്നാണ്. വളരെയധികം ക്ഷമയും മണിക്കൂറുകളോളമുള്ള കഠിനാധ്വാനവും കൊണ്ടാണ് ഓരോ ക്രോക്കസ് സാറ്റിവസ് പൂവിൽ നിന്നും ഭക്ഷ്യയോഗ്യമായ ചെറിയ ഇതളുകൾ വേർതിരിച്ചെടുക്കുന്നത്. ഏകദേശം 150 പൂക്കളിൽ നിന്ന് ഒരു ഗ്രാം കുങ്കുമപ്പൂവാണ് ലഭിക്കുന്നത്. വിപണിയിൽ കിലോയ്‌ക്ക് ഏഴ് ലക്ഷം രൂപയിലധികം വിലവരും.

3. ബ്ലാക്ക് ചിക്കൻ

ബ്ലാക്ക് ചിക്കൻ അഥവാ കരിങ്കോഴി ആണ് അടുത്തത്. ഇന്തോനേഷ്യയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. രക്തം ഒഴികെ, ഇവയുടെ തൂവൽ, നാവ്, അവയവങ്ങൾ, മാംസം ഉൾപ്പെടെ എല്ലാ ഭാഗങ്ങളും കറുപ്പ് നിറമായിരിക്കും. ഒരു ജോഡിക്ക് 5000 ഡോളർ അഥവാ 3. 7 ലക്ഷം രൂപയാണ് വില വരുന്നത്. എന്നാൽ കേരളത്തിൽ ലഭിക്കുന്ന കരിങ്കോഴിയല്ല ഇത്.

4. വൈറ്റ് ട്രഫിൾസ്

ഇറ്റാലിയൻ വൈറ്റ് ട്രഫിൾ അല്ലെങ്കിൽ പീഡ്‌മോണ്ട് വൈറ്റ് ട്രഫിൾ എന്നാണ് കിഴങ്ങ് വർഗത്തിൽപ്പെട്ട ഇവ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥയിൽ മാത്രം വളരുന്ന ഇവ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിന് രുചിയും വളരെ കൂടുതലാണ്. ഒരു കിലോയ്‌ക്ക് ഏകദേശം 2100 ഡോളർ അഥവാ 1. 5 ലക്ഷം രൂപയാണ് വില വരുന്നത്.

5. മാറ്റ്സുടേക്ക് കൂൺ

ജപ്പാനിലെ താംബ മേഖലയിൽ വളരുന്ന പ്രത്യേക ഇനം കൂണുകളാണിത്. ശരത്‌കാലത്തിന്റെ തുടക്കത്തിലാണ് ഇവ വളരുന്നത്. പ്രത്യേത രീതിയിൽ പാചകം ചെയ്താൽ മാത്രമേ ഇവ കഴിക്കാൻ കഴിയുകയുള്ളു. ഒരു കിലോയ്‌ക്ക് 75,000 മുതൽ 1.5 ലക്ഷം രൂപ വരെയാണ് വിലവരുന്നത്.

6. കോപി ലുവാക്ക് കോഫി

ലോകത്തിലെ ഏറ്റവും അപൂർവവും വിലയേറിയതുമായ കാപ്പിയാണിത്. ഏഷ്യയുടെ ചില ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു ജീവിയുടെ മലത്തില്‍ നിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു ആണിത്. മരപ്പട്ടി പോലെ തോന്നുന്ന ഈ ചെറിയ ജീവി കാപ്പി പഴം തിന്നും. അത് പാതി മാത്രം ദഹിച്ച് പുറന്തള്ളും. ഈ കാപ്പിക്കുരു സംസ്‌കരിച്ച് ഉണ്ടാക്കുന്ന കോഫി ലുവാക്കാണ് ലോകത്തിലെ ഏറ്റവും രുചിയേറുന്ന കാപ്പി. 44,000 രൂപയാണ് കോഫി ലുവാക്കിന്റെ വില.

7. സ്വാലോസ് നെസ്റ്റ് സൂപ്പ്

ചൈനയിൽ ഏറെ പ്രചാരമുള്ള ഭക്ഷണമാണിത്. തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന സ്വാലോ പക്ഷികളുടെ കൂട് ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പാണിത്. ‘കിഴക്കിന്റെ കാവിയാർ’ എന്നും ഈ ഭക്ഷണത്തിന് പേരുണ്ട്. ഒരു കിലോയ്‌ക്ക് അകദേശം 40,000 രൂപയാണ് വില വരുന്നത്.

8. മൂസ് ചീസ്

സ്വീഡനിലെ മൂസ് ഹൗസ് ഫാമിൽ നിന്നുള്ള ഈ ചീസ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് ഇത് ലോകത്ത് വേറൊരു സ്ഥലത്ത് നിന്നും ലഭിക്കില്ല. ദിവസവും അഞ്ച് ലിറ്റർ പാൽ ഉപയോഗിച്ച് മാത്രമാണ് ഈ ചീസ് നിർമ്മിക്കുന്നത്. ഇതിന്റെ വില ഒരു പൗണ്ടിന് 37,000 രൂപയാണ്.

9. ഡ്രൈ-ക്യൂർഡ് ഐബീരിയൻ ഹാം

ലോകത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണങ്ങളിലൊന്നാണ് ഹാം . പന്നിയുടെ മാംസത്തിൽ നിന്നാണ് പൊതുവേ ഇത് ഉണ്ടാക്കുന്നത്. മാംസത്തിന്റെ രുചിക്കും ഗുണനിലവാരത്തിനും വേണ്ടി കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഇവ ഒരു പ്രത്യേക രീതിയിൽ സൂക്ഷിച്ച് വയ്‌ക്കും. ഒരു കിലോയ്ക്ക് 28,000 രൂപയാണ് വിലവരുന്നത്.

10. ഫുഗു മത്സ്യം

ലോകത്തിലെ ഏറ്റവും അപകടകാരി എന്നറിയപ്പെടുന്ന ഒന്നാണ് ഫുഗു അല്ലെങ്കിൽ പഫർ മത്സ്യം. ഇവ ശരിയായി പാകം ചെയ്തില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. അതിനാൽ തന്നെ പ്രവൃത്തിപരിചയവും പ്രത്യേക പരീശീലനവും ലഭിച്ചിട്ടുള്ള ലൈസൻസുള്ള പാചകവിദഗ്ദ്ധർക്ക് മാത്രമേ ഇത് വിളമ്പാൻ അനുവാദമുള്ളു. ഒരു മത്സ്യത്തിന് 22,000 രൂപയിൽ കൂടുതൽ വിലവരും.

11. ബ്ലൂഫിൻ ട്യൂണ

40 വർഷം വരെ ജീവിക്കാൻ കഴിയുന്ന വംശനാശഭീഷണി നേരിടുന്ന മത്സ്യമാണ് ബ്ലൂഫിൻ ട്യൂണ. നമ്മൾ സാധാരണ വാങ്ങുന്ന ചൂര മത്സ്യത്തെ അപേക്ഷച്ച് ഇതിന് വില വളരെയധികം കൂടുതലാണ്. 2019 ജനുവരിയിൽ ഒരു ജാപ്പനീസ് വ്യവസായി കിയോഷി കിമുറ 278 കിലോഗ്രാം ട്യൂണ മത്സ്യം 23 കോടി രൂപയ്‌ക്കാണ് വാങ്ങിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6