Skip to content

chithrodayamflashnews.com

November 29, 2026 2:13 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കൂട്ടുകാരോടൊത്ത് കളിക്കുന്നതിന് സൈക്കിളിൽ പുറത്തേക്ക് പോയ ഒൻപതു വയസ്സുകാരൻ; കാണാതായതോടെ വീട്ടുകാരുടെ അന്വേഷണം; മൃതദേഹം കിടന്നത് പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യ കുഴിയിൽ

കൂട്ടുകാരോടൊത്ത് കളിക്കുന്നതിന് സൈക്കിളിൽ പുറത്തേക്ക് പോയ ഒൻപതു വയസ്സുകാരൻ; കാണാതായതോടെ വീട്ടുകാരുടെ അന്വേഷണം; മൃതദേഹം കിടന്നത് പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യ കുഴിയിൽ; കൊട്ടേക്കാട്ടെ ജോൺ പോളിന് സംഭവിച്ചത് എന്ത്? ദുരൂഹത നീക്കാൻ അന്വേഷണം
തൃശ്ശൂർ: കൊട്ടേക്കാട് കുന്നത്തുപീടികയിൽ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്‌ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊട്ടേക്കാട് കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ കണ്ടെത്തിയത്. കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്‌ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അത് പൂർണ്ണമായും ഉറപ്പിക്കാനും കഴിയുന്നില്ല. ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന കുട്ടിയാണ് ജോൺ പോൾ. സഹോദരിമാർ നേഹ കീസ്റ്റി (പ്‌ളസ്ടു വിദ്യാർത്ഥിനി), ദിയ റോസ് (എട്ടാം ക്ലാസ് വിദ്യാർത്ഥിനി).

ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോൾ. ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് സംശയങ്ങൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6