Skip to content

chithrodayamflashnews.com

November 29, 2026 2:13 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കരിപ്പൂർ വിമാനത്താവളത്തിൽ നാളെ മുതൽ 24 മണിക്കൂർ സർവീസ്

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും വിമാന സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ് ജോലികൾ പൂർത്തിയായതിനാലാണ് പകൽ സമയങ്ങളിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്.
ഈ വർഷം ജനുവരിയിലാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ആരംഭിച്ചത്. അന്ന് മുതൽ പകൽ സമയങ്ങളിൽ വിമാന സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

റീ കാർപറ്റിങ് ജോലികൾ നേരത്തെ പൂർത്തിയായിരുന്നെങ്കിലും വിമാന സർവീസുകൾ പൂർണതോതിലായിരുന്നില്ല. നാളെ മുതൽ 24 മണിക്കൂറും കരിപ്പൂരിൽ നിന്നും വിമാനങ്ങൾ സർവീസ് നടത്തും.

ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപക്കാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ചെയ്തത്. റൺവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈനിൽ ലൈറ്റ് സ്ഥാപിക്കൽ, റൺവേയുടെ ഇരുവശങ്ങളും ബലപെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചെയ്തത്.

നിയന്ത്രണം നീങ്ങിയതോടെ നാളെ മുതൽ കൂടുതൽ വിമാനങ്ങൾ കരിപ്പൂരിൽ നിന്നും സർവീസ് നടത്തും. എന്നാൽ, വലിയ വിമാനങ്ങൾ സർവീസ് പുനരാരംഭിക്കണമെങ്കിൽ റൺവേയുടെ നീളം വർധിപ്പിക്കണം. റൺവേ നവീകരണത്തിനുള്ള പണികളും ഉടൻ ആരംഭിക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6