ട്രെയിനുകളിൽ തിരക്ക് വർധിക്കുകയും യാത്രക്കാർ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ.
എറണാകുളം -കണ്ണൂർ (16305) ഇന്റർസിറ്റി എക്സ്പ്രസ്, ആലപ്പുഴ -കണ്ണൂർ എക്സ്പ്രസ് (16307), കണ്ണൂർ -ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂർ -എറണാകുളം എക്സ്പ്രസ്(16306), ഷൊർണൂർ -തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301), തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അൺറിസർവ്ഡ് കോച്ചുകൾ അനുവദിച്ചത്.
പുതിയ തീരുമാനം ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
No Comment.