Skip to content

chithrodayamflashnews.com

Asnap 1409

പലസ്തീന് ഐക്യദാര്‍ഢ്യവുമായി നാളെ സിപിഎം ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

ഡല്‍ഹി: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം നാളെ ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12നാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി. ധര്‍ണ്ണയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായാണ് ദില്ലിയില്‍ സിപിഎം ധര്‍ണ്ണ നടത്തുന്നത്.

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാപ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐഎമ്മും സിപിഐയും രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് വിമര്‍ശനം. സ്വതന്ത്ര പലസ്തീന്‍ എന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിനെ നിരാകരിക്കുന്നതാണ് നടപടിയെന്നും സിപിഐഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

യുഎന്‍ നിര്‍ദേശ പ്രകാരം വെടി നിര്‍ത്തലിന് ഉടന്‍ തയ്യാറാകണമെന്നും യുഎന്‍ രക്ഷാസമിതിയുടെ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നും ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6