Skip to content

chithrodayamflashnews.com

Asnap 1409

കളമശേരിയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് ഡിജിപി.

എറണാകുളം കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. ഐഇഡി മാതൃകയിലുള്ള വീര്യം കുറഞ്ഞ ബോംബാണ് ഉപയോഗിച്ചതെന്നും ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ചിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനമെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് സ്ത്രീ മരിച്ചതെന്നും 36 പേര്‍ക്ക് പരുക്കേറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും വിദ്വേഷജനകമായ പോസ്റ്റുകളോ, വാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. കമ്മിഷണറും വിവിധ അന്വേഷണ ഏജന്‍സികളുമുള്‍പ്പടെ സംഭവ സ്ഥലത്തുണ്ടെന്നും താന്‍ വൈകുന്നേരം സ്ഥലത്തെത്തുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണമെന്ന് നിലവില്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തില്‍ ഭീകരാക്രമണം സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6