Skip to content

chithrodayamflashnews.com

Asnap 1409

തെറ്റ് പറയാൻ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം: കൃഷ്ണകുമാർ

സുരേഷ് ഗോപിയ്‌ക്കെതിരെ മാധ്യമ പ്രവർത്തക ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ. തെറ്റ് പറയാൻ പറ്റില്ല , ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കിൽ നല്ല തന്തയ്‌ക്ക് പിറക്കണം എന്നാണ് കൃഷ്ണകുമാർ പങ്ക് വച്ച പോസ്റ്റിൽ പറയുന്നത് .

ഒട്ടേറെ പേരാണ് പോസ്റ്റിന് കീഴെ താരത്തിന് പിന്തുണ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ കൃഷ്ണകുമാർ മകളുടെ പിറന്നാളിന് കെട്ടിപ്പിടിച്ച വീഡിയോയിൽ അശ്ലീലം കണ്ടെത്തി പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കൃഷ്ണകുമാറിന്റെ പ്രതികരണം.

അതേ സമയം മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6