Skip to content

chithrodayamflashnews.com

Asnap 1409

കളമശ്ശേരി സ്ഫോടനത്തില്‍ വിദ്വേഷ പ്രചാരണം; ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. ജനം ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെയാണ് എളമക്കര പൊലീസ് കേസെടുത്തത്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് കേസ്.

സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായ വാര്‍ത്തകള്‍ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകൻ അനില്‍ നമ്ബ്യാര്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6