Skip to content

chithrodayamflashnews.com

November 29, 2026 1:59 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേരളീയത്തിൽ ഹിറ്റായി ഫിറോസ് ചുട്ടിപ്പാറയുടെ ലൈവ് കപ്പയും ബീഫും; മൂന്നു മണിക്കൂർ നീണ്ട തത്സമയ ഫുഡ് ഷോയുടെ അനുഭവങ്ങൾ പങ്കുവെച്ചു ചുട്ടിപ്പാറ

കേരളീയത്തെ ഹിറ്റാക്കി ഫിറോസ് ചുട്ടിപ്പാറയുടെ എൻട്രിയും. ഫിറോസ് ചുട്ടിപ്പാറയുടെ ‘ലൈവ്’ പാചകമായിരുന്നു ഇന്നലെ ഫുഡ്ഫെസ്റ്റ് വേദിയിൽ. കപ്പയും ബീഫും തത്സമയം ഉണ്ടാക്കിയാണ് ‘വില്ലേജ് ഫുഡ് ചാനൽ’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ഫിറോസ് ചുട്ടിപ്പാറ സൂര്യകാന്തി വേദിയിൽ താരമായത്. റേഡിയോ ജോക്കി ഫിറോസിന്റെയും ലുലുവിന്റെയും കമന്ററി പരിപാടിക്ക് കൂടുതൽ മിഴിവേകി. മൂന്നു മണിക്കൂർ നീണ്ട തത്സമയ ഫുഡ് ഷോയുടെ ഇടയിൽ കാണികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.

ലൈവ് ഷോയിൽ ഉണ്ടാക്കിയ കപ്പയും ബീഫും ഏവർക്കും വിളമ്പിയാണ് ഫിറോസ് ഷോ അവസാനിപ്പിച്ചത്. ഭക്ഷണശാലയിലെ പാചകത്തിനിടയിൽ മറ്റ് ഫുഡ് സ്റ്റാളുകളിലെ വിഭവങ്ങളായ പാലക്കാട്ടുനിന്നുള്ള രാമശ്ശേരി ഇഡ്ഡലി, കോഴിക്കോടൻ ബിരിയാണി, തിരുവനന്തപുരത്തിന്റെ സ്വന്തം ബോളിയും പായസവും, കുട്ടനാടിന്റെ നാടൻ കരിമീൻ പൊള്ളിച്ചത്, അട്ടപ്പാടിയിൽനിന്ന് വനസുന്ദരി ഹെർബൽ ചിക്കനും രുചിക്കാൻ മറന്നില്ല. തത്സമയ കുക്കിങ് ഷോയിൽ കേരളീയം ഫുഡ് കമ്മിറ്റി ചെയർമാൻ എ.എ. റഹീം എംപി, കൺവീനർ ശിഖാ സുരേന്ദ്രൻ, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, യുവജന കമീഷൻ ചെയർമാൻ എം. ഷാജർ എന്നിവർ പങ്കെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6