മാലിന്യം കൊണ്ടുപോവണം, പക്ഷേ യൂസര്‍ ഫീ തരില്ല!. വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി അജൈവ മാലിന്യം ശേഖരിച്ച് നാടിനെ വൃത്തിയാക്കുന്ന ഹരിതകര്‍മ്മ സേനയോടുള്ള പലരുടെയും സമീപനമാണിത്. മാലിന്യം ശേഖരിച്ച വകയില്‍ ഒക്ടോബറില്‍ 6.36 കോടി രൂപ യൂസര്‍ ഫീയായി ലഭിക്കേണ്ടപ്പോള്‍ കിട്ടിയത് 2.67 കോടി മാത്രം. 3.68 കോടി ഇനിയും ലഭിക്കാനുണ്ട്. കിട്ടാത്ത യൂസര്‍ ഫീ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടില്‍ നിന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് നല്‍കിയാണ് പദ്ധതി പലയിടങ്ങളിലും മുന്നോട്ടുകൊണ്ടുപോവുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതം മുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത് ഇരുട്ടടിയായി. ജില്ലയില്‍ 2,576 ഹരിത കര്‍മ്മസേനാംഗങ്ങളുണ്ട്. വസ്തു നികുതിക്കൊപ്പം കുടിശ്ശികയായ യൂസര്‍ ഫീ തുക കൂടി ചേര്‍ക്കാൻ നിയമമുണ്ടെങ്കിലും ജില്ലയില്‍ അപൂര്‍വ്വമായേ ഇങ്ങനെ ഈടാക്കാറുള്ളൂ.
മുന്നില്‍ അരീക്കോട്:
അരീക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് യൂസര്‍ഫീയായി 3,01,350 രൂപയാണ് സെപ്തംബറില്‍ ലഭിച്ചത്. 3,64,500 രൂപയാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത്. യൂസര്‍ഫീ നല്‍കുന്നതില്‍ ഏറ്റവും പിന്നില്‍ കുറ്റിപ്പുറം ഗ്രാമപഞ്ചായത്താണ്. 10,66,500 രൂപ യൂസര്‍ ഫീയായി നല്‍കേണ്ടിടത്ത് 70,000 രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്. എടപ്പാള്‍ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. 4,69,550 രൂപ നല്‍കേണ്ടിടത്ത് 3,78,990 രൂപയാണ് ലഭ്യമായത്. സെപ്തംബറില്‍ ഒന്നാമതെത്തിയ പെരിന്തല്‍മണ്ണയും രണ്ടാമതെത്തിയ വെട്ടത്തൂരും നിലവില്‍ നാല്, ആറ് സ്ഥാനങ്ങളിലാണ്. ഇവിടെ നിന്നും ശേഖരിച്ച യൂസര്‍ ഫീ യഥാക്രമം 9,12,690, 2,66,250 എന്നിങ്ങനെയാണ്.
തുക ഇങ്ങനെ:
വീടുകളില്‍ നിന്ന് 50 രൂപയാണ് സാധാരണയായി നല്‍കേണ്ടത്. പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് ചില പഞ്ചായത്തിന് കീഴിലുള്ള വീടുകളില്‍ നിന്ന് 30 രൂപയാണ് ഈടാക്കാറ്. കടകളില്‍ നിന്ന് 150 രൂപ മുതല്‍ 250 വരെയാണ് നല്‍കേണ്ടത്. തുക എത്രയെന്ന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം.
സെപ്തംബറിലെ കണക്ക്:
▪️സെപ്തംബറില്‍ 6.56 കോടി രൂപയില്‍ 2.36 കോടിയായിരുന്നു യൂസര്‍ ഫീ ഇനത്തില്‍ ആകെ ലഭിച്ചത്.
▪️വീടുകളില്‍ നിന്ന് 2.03 കോടിയും കടകളില്‍ നിന്ന് 32.56 കോടി രൂപയും ലഭിച്ചു.
ആദ്യ അഞ്ച് സ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തും നഗരസഭയും
ഗ്രാമപഞ്ചായത്ത് – ലഭിക്കേണ്ട തുക – ലഭിച്ചത്
അരീക്കോട് :
3,64,500 ……………. 3,01,350
എടപ്പാള്‍ :
4,69,550 ……………. 3,78,990
വളവന്നൂര്‍:
3,60,150 ……………. 2,99,600
ഒതുക്കുങ്ങല്‍:
5,64,450 ………… 4,16,450
വെട്ടത്തൂര്‍:
3,61,600 ……………. 2,66,250
മുനിസിപ്പാലിറ്റി – ലഭിക്കേണ്ട തുക -ലഭിച്ചത്
പെരിന്തല്‍മണ്ണ:
11,39,750 ……………. 9,12,690
വളാഞ്ചേരി :
5,81,850……………. 3,99,955
പരപ്പനങ്ങാടി
9,90,400 ……………. 6,64,818
തിരൂര്‍:
1,00,4850 ……………. 5,56,040
തിരൂരങ്ങാടി:
8,42,550……………. 4,62,450
No Comment.