Skip to content

chithrodayamflashnews.com

November 29, 2026 1:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കിരീടധാരണത്തിന്റെ 350-ാം വാർഷികം; കശ്മീരിൽ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ഏകനാഥ് ഷിൻഡ

ശ്രീനഗർ: കശ്മീരിലെ കുപ്വാര ജില്ലയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ സ്ഥാപിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്ത്. ജമ്മുകശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ ചടങ്ങിൽ പങ്കെടുത്തു. നിയന്ത്രണ രേഖയ്‌ക്ക് അടുത്തായി 41 മറാത്ത റൈഫിൾസിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

പ്രതിമ നിർമ്മിക്കാനുള്ള വസ്തുക്കൾ ശിവജിയുടെ പ്രധാന കോട്ടകളായ ശിവ്‌നേരി, തോർന, രാജ്ഗഡ്, പ്രതാപ്ഗഡ്, റായ്ഗഡ് എന്നിവിടങ്ങളിൽ നിന്നാണ് എത്തിച്ചത്. 10.5 അടി ഉയരമുള്ള പ്രതിമ അംഹി പൊനേക്കർ ഫൗണ്ടേഷൻ, ഛത്രപതി ശിവാജി മഹാരാജ് സമർക്ക് സമിതി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. 2200 കിലോമീറ്ററുകൾ സഞ്ചരിച്ച് കഴിഞ്ഞ ആഴ്ചയാണ് പ്രതിമയെ കശ്മീരിൽ എത്തിച്ചത്.

ഛത്രപതിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികം പ്രമാണിച്ചാണ് പ്രതിമ സ്ഥാപിച്ചത്. 2022ൽ ഇന്ത്യൻ സൈന്യത്തിന്റെ മറാത്ത റെജിമെന്റ് ക്യാമ്പിൽ ഛത്രപതി ശിവാജിയുടെ പ്രതിമ സ്ഥാപിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6