ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ എടുക്കാമെന്നാണ് നിർദേശം. ചിക്കുൻ ഗുനിയ എന്നത് കൊതുക് ജന്യ രോഗമാണ്. 1952ൽ ടാൻസാനിയയിലാണ് ആദ്യമായി വന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വൻകരകളിലേക്കും രോഗം വ്യാപിച്ചു. 15 വർഷത്തിനിടെ 50 ലക്ഷം പേർക്ക് ചിക്കുൻ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുൻ ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്സീൻറെ കണ്ടെത്തൽ ഏറെ പ്രസക്തമാണ്. 3500 പേരിലാണ് ഇക്സ് ചിക് വാക്സീൻറെ ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. വാക്സീൻറെ സൈഡ് എഫക്റ്റുകളെ കുറിച്ച് പഠനങ്ങൾ നടക്കുകയാണ്. ഫേസ് 3 ക്ലിനിക്കൽ ട്രയലാണ് നടത്തിയത്. യൂറോപ്പിലെ വൽനേവ കമ്പനിയാണ് വാക്സീൻ കണ്ടുപിടിച്ചത്. പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങൾ. കേരളത്തിലടക്കം നിരവധി പേരെ ബാധിക്കുന്ന രോഗത്തിൻറെ വാക്സീനെ ഏറെ പ്രതീക്ഷയോടെയാണ് ആരോഗ്യ ലോകം കാണുന്നു
ചിക്കുൻ ഗുനിയക്ക് ലോകത്ത് ആദ്യമായി വാക്സീൻ കണ്ടുപിടിച്ചു.
No Comment.