കോഴിക്കോട്:വാണിമേല്‍ കമ്പിളിപ്പാറ മലയില്‍ വനമേഖലയോടു ചേര്‍ന്ന സ്ഥലത്തു കരിങ്കല്‍ ഖനനം നടത്തുന്നത് തടഞ്ഞ ജനകീയ സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വളയം സിഐ ജീവൻ ജോര്‍ജിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. സ്ത്രീകളെ അടക്കം പൊലീസ് മര്‍ദിച്ചെന്നും പരാതിയുണ്ട്.വാണിമേല്‍ പഞ്ചായത്താണ് ഇവിടെ ഖനനം നടത്താൻ അനുമതി നല്‍കിയത്. ബുധനാഴ്ച സി.ആര്.നീലകണ്ഠന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഖനനത്തിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത് പൊലീസ്; സ്ത്രീകളെ അടക്കം മര്‍ദ്ദിച്ചതായി പരാതി
No Comment.