Skip to content

chithrodayamflashnews.com

November 29, 2026 1:44 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ലൈഫി’ൽ വിശ്വസിച്ചു; വീട് പൊളിച്ചുമാറ്റി; ഇപ്പോള്‍ തല ചായ്ക്കാനിടമില്ല, വലഞ്ഞ് നൂറ് കണക്കിന് കുടുംബങ്ങൾ

പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് താമസിച്ചിരുന്ന വീടിന്റെ തറ ഉൾപ്പെടെ പൊളിച്ചു നീക്കിയ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇപ്പോൾ തല ചായ്ക്കാൻ ഒരിടമില്ല. ആദ്യ ഗഡു പണം അനുവദിക്കണമെങ്കിൽ പഴയ വീട് പൂർണമായും പൊളിച്ചു നീക്കണമെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശം. ഇങ്ങനെ ചെയ്തത് വഴി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഇടമില്ലാതെ വലയുകയാണ് പലരു
കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ പറമലയിലെ മാമ്പതിയിൽ തങ്കമ്മയെയും ഭർത്താവ് ജോർജിനെയും കാണാനായാണ് ഈ യാത്ര. റോഡിൽനിന്ന് കുറച്ച് മാറിയാണ് വീട്. വീടെന്ന് പറയാൻ കഴിയില്ല. വീട് എന്ന സ്വപ്നവും ചോർന്നൊലിച്ചിരുന്ന പഴയ വീടിന്റെ ചില അവശേഷിപ്പുകളും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.

ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ആദ്യഗഡു പ്രതീക്ഷിച്ച വീട് പൊളിച്ചത്. തറ ഉൾപ്പെടെ പൊളിച്ച് ഫോട്ടോ എടുത്ത് പഞ്ചായത്തിൽ നൽകി. പക്ഷേ, പറഞ്ഞ സമയത്തിന് തുക എത്തിയില്ല. ഇപ്പോൾ തങ്കമ്മയ്ക്കും രോഗിയായി ഭർത്താവ് ജോർജിനും മകൻ പ്രിൻസിനും തലചായ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകിട്ടിയ ഈ ചെറു തണലു മാത്രം.

2022 ൽ അന്തിമ ഗുണഭോക്തൃ പട്ടിക പുറത്തുവന്ന പുതിയ ലൈഫ് പട്ടിക പ്രകാരം കോടഞ്ചേരി പഞ്ചായത്തിൽ 300 ൽ അധികം പേർ വീടിന് അർഹരാണ്. ലൈഫ് പദ്ധതി പ്രതിസന്ധിയിൽ ആയതോടെ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാത്ത നിലയിലാണ് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6