Skip to content

chithrodayamflashnews.com

November 29, 2026 1:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അശ്ലീല ഉള്ളടക്കം നീക്കണം: മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ

അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേശരംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രലയം നോട്ടീസ് അയച്ചത്. പിന്നാലെ ഈ ഉള്ളടക്കങ്ങൾ കമ്പനി നീക്കം ചെയ്യുകയും ചെയ്തു

ഹണ്ടേഴ്‌സ്, ബേശരംസ്, പ്രൈം പ്ലേ എന്നീ മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളും രജിസ്റ്റർ ചെയ്യാത്തവയാണ്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്.

നിയമമുണ്ടെങ്കിലും ഒ.ടി.ടി.കളിലെ ഉള്ളടക്കത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒ.ടി.ടി. രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലത്തിന് പരാതികൾ ലഭിച്ചിരുന്നു.

ഏഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ചുമത്താൻ വ്യവസ്ഥയുള്ള വകുപ്പുകളാണ് ഐടി നിയമത്തിലെ 67,67 എ. നിയമം പാലിക്കുമെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഒ.ടി.ടി.കളിലാണ് അശ്ലീല ഉള്ളടക്കങ്ങൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6