ആർടിഒയ്ക്ക് ഭക്ഷ്യവിഷയേറ്റതിനു പിന്നാലെ കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു. 25000 രൂപ പിഴയും ചുമത്തി. ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആർടിഒയും മകനും നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാസങ്ങൾക്ക് മുൻപ്പറവൂർമജ്ലിസ്ഹോട്ടലിൽനിന്ന്ഭക്ഷണംകഴിച്ച100പേർക്ക്ഭക്ഷ്യവിഷബാധയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
ആലങ്ങാട് മാളികംപീടിക അറേബ്യൻ സ്റ്റോറീസ് ഹോട്ടലിൽ നിന്ന് മാസങ്ങൾക്ക് മുൻപാണ് 24 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റത്.
അടിക്കടി ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിനാൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അഴിമതിക്ക് കൂട്ടുനിൽക്കുന്നതായി ആരോപണം ഉണ്ട്.
No Comment.